Wednesday, September 30, 2026

ഡൽഹിയിൽ സമരക്കാരെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര സർക്കാർ; പറയുന്നിടത്ത് ചർച്ച നടത്താമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

Date:

[Photo Courtesy : X]

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ സമരം ചെയ്യുന്ന സിജെപി പ്രതിനിധികളോട് ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാർ. 24 മണിക്കൂറിനിടെ നാലുതവണ വിദ്യാർഥി പ്രതിനിധികളെ ചർച്ചയ്ക്ക് സമീപിച്ചെന്നും എപ്പോൾ വേണമെങ്കിലും എത്ര സമയവും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ചർച്ചയ്ക്ക് സമരക്കാർ തയ്യാറാകണമെന്നും സമരക്കാർ പറയുന്നിടത്ത് ചർച്ച നടത്താമെന്നും ജിതേന്ദ്ര സിം​ഗ് കൂട്ടിച്ചേർത്തു.

“കഴിഞ്ഞദിവസം ഉച്ചമുതൽ അവരുടെ പ്രതിനിധികളുമായി ചർച്ചകൾക്ക് സർക്കാർ നാല് തവണ സമീപിച്ചിട്ടുണ്ട്്. എല്ലാ യുവ സുഹൃത്തുക്കളുമായും സർക്കാർ ചർച്ചകൾക്ക് തയ്യാറാണ്. എപ്പോൾ വേണമെങ്കിലും, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എല്ലാ വിഷയങ്ങളിലും ചർച്ചകൾക്ക് തയ്യാറാണ്. സർക്കാരിന് യാതൊരു മുൻവിധികളുമില്ല.”- പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി കൂടിയായ ജിതേന്ദ്ര സിങ് വ്യക്തമാക്കി.

തങ്ങൾക്ക് ഇക്കാര്യത്തിൽ അഭിമാന പ്രശ്‌നമില്ലെന്നും താനും ആരോഗ്യമന്ത്രി ജെപി നഡ്ഡയും ചർച്ചയിൽ സർക്കാരിനെ പ്രതിനിധീകരിക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. ചർച്ചകൾക്കായി ഒരു സൗകര്യപ്രദമായ അന്തരീക്ഷം ഉറപ്പാക്കാൻ, നിർദ്ദിഷ്ട യോഗസ്ഥലം തിരഞ്ഞെടുക്കാൻ കേന്ദ്രമന്ത്രി പ്രതിഷേധക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

”നഡ്ഡയുടെ ഓഫീസിലോ വസതിയിലോ ചർച്ചകൾ നടത്താം. വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി സർക്കാർ സ്വീകരിക്കുന്ന നിരന്തരമായ നടപടികളുടെ ഭാഗമാണിത്. വിനയപൂർവ്വം, നിങ്ങളെല്ലാവരോടും വന്ന് ചർച്ചകളിൽ പങ്കെടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.”- അദ്ദേഹം കൂട്ടിച്ചേർത്തു..ചോദ്യപേപ്പർ ചോർച്ച കേസുകൾക്കായി അതിവേഗ കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം സംബന്ധിച്ചും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, അഞ്ചാം ആഴ്ച പിന്നിട്ട സിജെപി സമരവേദിയിലേക്ക് രാജ്യത്തിൻ്റെ പല ഭാഗത്തു നിന്നും ഇടതടവില്ലാതെ വിദ്യാർത്ഥികൾ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. ഇതനുസരിച്ച് ഡൽഹിയിൽ സുരക്ഷാസംവിധാനങ്ങൾ വർദ്ധിപ്പിക്കുകയാണ് സർക്കാർ. 30 കമ്പനി കേന്ദ്രസേനയെ ആണ് കേന്ദ്രം അധികമായി വിന്യസിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനമാര്‍ഗ്ഗമാണ് എത്തിച്ചത്. ആകെയുള്ള 30 കമ്പനിയിൽ 18 കമ്പനി സിആർപിഎഫും ആറ് കമ്പനി ആർഎഎഫും മൂന്ന് കമ്പനി ബിഎസ്എഫും രണ്ട് കമ്പനി എസ്എസ്ബിയും ഒരു കമ്പനി ഐടിബിപി ജവാന്മാരുള്ളത്. ഇതോടെ പ്രതിഷേധം നേരിടാൻ 45 കമ്പനിയെ ഡൽഹിയിൽ എത്തിയിട്ടുണ്ട്.

Share post:

Popular

More like this
Related

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...