Monday, September 21, 2026

പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടിക്ക് ‘വട്ടപൂജ്യം’; കെട്ടിവച്ച കാശും പോയി!

Date:

പട്ന : തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന് പേരെടുത്ത പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടി കന്നി മത്സരത്തിനിറങ്ങിയപ്പോൾ  സീറ്റൊന്നും കിട്ടിയില്ലെന്നു മാത്രമല്ല, എല്ലാ സീറ്റിലും കെട്ടിവച്ച കാശും പോയി. ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലാണ് പ്രശാന്ത് കിഷോറിൻ്റെ പാർട്ടി മത്സരിച്ചത്. ഇമാംഗഞ്ച്, ബെലഗഞ്ച്, രാംഗഡ്, തരാരി മണ്ഡലങ്ങളിലാണ് കന്നി യംഗത്തിനിറങ്ങിയത്. ജിതേന്ദ്ര പാസ്വാൻ, മുഹമ്മദ് അമാജദ്, സുശീൽ കുമാർ സിങ്, കിരൺ സിങ് എന്നിവരാണ് ജൻ സൂരജ് പാർട്ടിക്ക് വേണ്ടി മത്സര രംഗത്തുണ്ടായിരുന്നത്.

ഒക്‌ടോബർ രണ്ടിനു പ്രശാന്ത് കിഷോർ തന്റെ പാർട്ടി ആരംഭിച്ചപ്പോൾ തന്നെ 2025 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് മുന്നോടിയായിട്ടായിരിക്കണം ഉപതെരഞ്ഞെടുപ്പിൽ പരീക്ഷണത്തിനിറങ്ങിയത്. ഫലം, പ്രശാന്തിൻ്റെ പാർട്ടി മത്സരിച്ച 4 നിയമസഭാ മണ്ഡലങ്ങളിലും എൻഡിഎ വിജയിച്ചു കയറി. നഷ്ടം, ഇന്ത്യാസഖ്യത്തിനും. മൂന്നു സിറ്റിങ് സീറ്റുകളും നഷ്ടമായി.

എൻഡിഎയിൽ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) സിറ്റിങ് സീറ്റായ ഇമാംഗഞ്ച് നിലനിർത്തിയപ്പോൾ ബിജെപി രണ്ട് സീറ്റും ജെഡിയു ഒരു സീറ്റും ഇന്ത്യാസഖ്യത്തിൽ നിന്നു പിടിച്ചെടുത്തു. കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി ഒഴിഞ്ഞ ഇമാംഗഞ്ച് സീറ്റിൽ മരുമകൾ ദീപാ സന്തോഷ് മാഞ്ചി വിജയിച്ചു. ആർജെഡിയുടെ കോട്ടയായി കരുതപ്പെട്ട ബേലാഗഞ്ച് സീറ്റിൽ ജെഡിയു സ്ഥാനാർത്ഥി മനോരമ ദേവി അട്ടിമറി വിജയം നേടി. സിപിഐ (എംഎൽ) സിറ്റിങ് സീറ്റായ തരാരി ബിജെപിയുടെ വിശാൽ പ്രശാന്ത് പിടിച്ചെടുത്തു. രാംഗഡ് ബിജെപിയുടെ അശോക് കുമാർ സിങ് വിജയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...