Thursday, October 1, 2026

ബ്രിക്‌സ് ഉച്ചകോടിക്കായി ഒരുങ്ങി രാജ്യതലസ്ഥാനം; പുടിന്‍ ഇന്ത്യയില്‍; ഏഴ് വർഷങ്ങൾക്കിപ്പുറം ഷീ ജിന്‍പിങ് നാളെയെത്തും

Date:

ന്യൂഡല്‍ഹി : ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ഇന്ത്യയിലെത്തി. പുലര്‍ച്ചെ 1.25 ന് എത്തിയ പുടിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും റഷ്യന്‍ നയതന്ത്രജ്ഞരും ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിച്ചു. ഇറാന്‍ പ്രസിഡൻ്റ് ഇന്ന് ഉച്ചയോടെയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് നാളെ ഉച്ചയോടെയും എത്തും. ഷി ജിൻപിങ് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് ചൈനീസ് പ്രസിഡൻ്റ് ഇന്ത്യയിലെത്തുന്നത്.

സന്ദര്‍ശനത്തിനിടയില്‍ പ്രതിരോധം, ഊര്‍ജ്ജം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി  ഉഭയകക്ഷി ചര്‍ച്ച നടത്തിയേക്കും. ബ്രഹ്മോസ് മിസൈല്‍ നവീകരണം പോലുള്ള പ്രതിരോധ പദ്ധതികള്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങള്‍ക്കും തന്ത്രപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യ-റഷ്യ സൗഹൃദം കൂടുതല്‍ ശക്തമാക്കുക എന്നതാണ് ഈ ഉഭയകക്ഷി കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.

വികസ്വര രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക കൂട്ടായ്മ ഉറപ്പുവരുത്തുന്നതിനും, പ്രാദേശിക സുരക്ഷ, ആഗോള സാമ്പത്തിക വ്യവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചും ഉച്ചകോടിയില്‍ മറ്റ് അംഗരാജ്യങ്ങളിലെ നേതാക്കളുമായി പുടിന്‍ ചര്‍ച്ച നടത്തും. ഉച്ചകോടിയുടെ ഭാഗമായി മറ്റ് ചില ലോകനേതാക്കളുമായും അദ്ദേഹം പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

Share post:

Popular

More like this
Related

ഇവൾ ചുണക്കുട്ടി!; കൊച്ചിയില്‍ പോലീസുകാർ തൊടാൻ മടിക്കുന്ന സ്വകാര്യ ബസിനെ നടുറോഡില്‍ തടഞ്ഞിട്ട് യുവതി

കൊച്ചി : കൊച്ചി നഗരത്തില്‍ തുടരുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിന്...

ഗ്യാനേഷ് കുമാറിൻ്റെ രാജി : ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇന്ത്യാ’ മുന്നണി

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിൻ്റെ രാജിയുമായി ബന്ധപ്പെട്ട്...

പോലീസ് – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത്...