Thursday, October 1, 2026

‘ബസ് ഓടിക്കുന്നവര്‍ റോഡിലെ തമ്പുരാക്കന്‍മാരല്ല’; നഗരത്തില്‍ അപകടപ്പാച്ചില്‍ നടത്തുന്ന ബസുകൾക്കെതിരെ  സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം

Date:

കൊച്ചി : ബസ് ഓടിക്കുന്നവര്‍ റോഡിലെ തമ്പുരാക്കന്‍മാരല്ലെന്ന പരാമർശവുമായി ഹൈക്കോടതി. കഴിഞ്ഞ ദിവസം ഒരു ബസ് ജീവനക്കാരന്‍ കാര്‍ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം. നഗരത്തില്‍ ബസുകളടക്കം വലിയ വാഹനങ്ങള്‍ നടത്തുന്ന അപകടപ്പാച്ചില്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ഇക്കാര്യത്തില്‍ പോലീസ് കഴിഞ്ഞ വര്‍ഷം കോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

സുരക്ഷിതമായ റോഡുകള്‍ മൗലികാവകാശമാണെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും കോടതി പറഞ്ഞു. വലിയ വാഹനങ്ങളുടെ അപകടയോട്ടത്തിൽ കാല്‍നട യാത്രക്കാര്‍ക്കും ചെറുവാഹനങ്ങള്‍ക്കും പരാതിപ്പെടാനുള്ള വാട്‌സ് ആപ്പ് നമ്പര്‍ വാഹനങ്ങളില്‍ പതിക്കുമെന്നടക്കം 2025ല്‍ പോലീസ് ഉറപ്പുനല്‍കിയതാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ നടപടികള്‍ ഫലപ്രദമായില്ല. ബസുകള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാനും ചെറുവാഹനങ്ങളെ പേടിപ്പെടുത്താനും നഗരത്തില്‍ ആരാണ് അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചു.

Share post:

Popular

More like this
Related

ഇവൾ ചുണക്കുട്ടി!; കൊച്ചിയില്‍ പോലീസുകാർ തൊടാൻ മടിക്കുന്ന സ്വകാര്യ ബസിനെ നടുറോഡില്‍ തടഞ്ഞിട്ട് യുവതി

കൊച്ചി : കൊച്ചി നഗരത്തില്‍ തുടരുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിന്...

ഗ്യാനേഷ് കുമാറിൻ്റെ രാജി : ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇന്ത്യാ’ മുന്നണി

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിൻ്റെ രാജിയുമായി ബന്ധപ്പെട്ട്...

പോലീസ് – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത്...