Thursday, October 1, 2026

ഇവൾ ചുണക്കുട്ടി!; കൊച്ചിയില്‍ പോലീസുകാർ തൊടാൻ മടിക്കുന്ന സ്വകാര്യ ബസിനെ നടുറോഡില്‍ തടഞ്ഞിട്ട് യുവതി

Date:

കൊച്ചി : കൊച്ചി നഗരത്തില്‍ തുടരുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിന് ഒരു വേളയെങ്കിലും തടയിടാനൊരുങ്ങി യുവതി. കുടുംബ സുഹൃത്തായ യുവാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. തുടരെ തുടരെ ഹോണ്‍ മുഴക്കി പിന്നിലൂടെ പാഞ്ഞെത്തിയ ബസ് ഇവരെ ഇടിച്ചിട്ടു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. ഇതിൽ പ്രകോപിതയായാണ് യുവതി മുന്നില്‍ കയറി നിന്ന് ബസ് തടഞ്ഞുനിർത്തിയത്.

ഇന്നലെ രാവിലെ 9.30ന് മുഹമ്മദ് റിസ്വാന്‍ എന്ന കുടുംബ സുഹൃത്തുമൊത്ത് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് വരുന്ന വഴിയാണ്  യുവതിക്ക് ഈ ദുരനുഭവമുണ്ടായത്. ‘വഹ്ബിയ’ എന്ന ബസാണ് അപകടം ഉണ്ടാക്കിയത്. ഇടപ്പള്ളി മേല്‍പാലത്തിനു സമീപത്ത് വെച്ചാണു പിന്നിൽ ഹോണടിച്ചെത്തിയ ബസ് ഇവർ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്. പല തവണ ബൈക്കില്‍ ബസിടിപ്പിച്ചതായി ഇവർ പറഞ്ഞു. ഇതോടെ യുവതിയും യുവാവും ചേര്‍ന്നു ബസ് തടഞ്ഞിടുകയായിരുന്നു. ബസ് ഇടിപ്പിച്ചു കൊല്ലാന്‍ നോക്കുകയായിരുന്നെന്ന് യുവതി ആരോപിച്ചു. ബസിടിച്ചതു ചോദ്യം ചെയ്യാന്‍ ഡ്രൈവര്‍ക്കു സമീപമെത്തിയ തന്നെ ജീവനക്കാര്‍ മര്‍ദിച്ചതായി റിസ്വാനും പറഞ്ഞു.

പോലീസ് എത്തിയാണ് ബസ്സ് തടഞ്ഞ് നിർത്തിയ യുവതിയെ മാറ്റിയത്. പരാതി നല്‍കിയെങ്കിലും ബസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും ഇവർക്ക് പരാതിയുണ്ട്. യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി.

Share post:

Popular

More like this
Related

ഗ്യാനേഷ് കുമാറിൻ്റെ രാജി : ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇന്ത്യാ’ മുന്നണി

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിൻ്റെ രാജിയുമായി ബന്ധപ്പെട്ട്...

പോലീസ് – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത്...

സംഘർഷഭരിതം തലസ്ഥാനം: യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, പിന്നെ പോലീസും; മറുഭാഗത്ത് എസ്എഫ്‌ഐയും

തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...