Friday, October 2, 2026

‘വർക്ക് ഫ്രം ഫോറസ്റ്റ്’; സഞ്ചാരികൾക്കായി ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ്റെ റിമോട്ട് വർക്കിംഗ് സംവിധാനം ഒരുങ്ങി

Date:

തിരുവനതപുരം : സംസ്ഥാനത്തിന്റെ സംരക്ഷിത വനങ്ങൾക്കുള്ളിൽ സർക്കാർ മേഖലയിൽ നടപ്പിലാക്കുന്ന ആദ്യത്തെ റിമോട്ട് വർക്കിംഗ് സംവിധാനത്തിന് തുടക്കമായി. ‘വർക്ക് ഫ്രം ഫോറസ്റ്റ്’ (വർക്കേഷൻ) പദ്ധതി നടപ്പാക്കുന്നത് കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ്. പത്തനംതിട്ടയിലെ ഗവി , ഇടുക്കിയിലെ സൂര്യനെല്ലി എന്നീ രണ്ട് പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

വനത്തിനുള്ളിലെ നിലവിലുള്ള മുറികളെ, സർഗ്ഗാത്മകമായി ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഡിജിറ്റൽ നൊമാഡുകൾക്കുമായി ഡിജിറ്റൽ സൗകര്യങ്ങളോടെ സജ്ജീകരിക്കുകയാണ് കെഎഫ്ഡിസി ചെയ്യുന്നത്. പ്രകൃതി സംരക്ഷണവും റിമോട്ട് വർക്കിങ്ങും തമ്മിൽ കൂട്ടിയോജിപ്പിക്കുകയാണ് എന്നതാണ് ലക്ഷ്യം.

വർക്കേഷൻ സൗകര്യങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അഞ്ച് പ്രധാന പദ്ധതികളാണ് കെഎഫ്ഡിസി ഇന്ന് ഉദ്ഘാടനം ചെയ്തത്. ഇതിൽ വർക്കേഷൻ പദ്ധതി കൂടാതെ ‘ആത്മ’ (ATMA) ബ്രാൻഡ് ചായ കാപ്പി ഇനങ്ങളുടെ ഉദ്ഘാടനവും പെടുന്നു. പ്ലാന്റേഷനുകളിൽ നിന്ന് വിളവെടുത്ത ഉന്നത നിലവാരമുള്ള ഫോറസ്റ്റ് ചായ, കാപ്പി ഉൽപ്പന്നങ്ങളുടെ പ്രീമിയം ബ്രാൻഡാണ് ‘ആത്മ’. വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഇതിന്റെ ആദ്യ വിൽപന മുഖ്യമന്ത്രിക്ക് നൽകി നിർവ്വഹിച്ചു.

വാഗമണ്ണിലെ പ്രീമിയം പോഡ്-സ്റ്റേയാണ് മറ്റൊരു പദ്ധതി. വാഗമണ്ണിൽ നാല് ആധുനിക പോഡ് താമസസൗകര്യങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും 2026 ഡിസംബറോടെ നിർമ്മാണം പൂർത്തിയാകുമെന്നും കെഎഫ്ഡിസി പ്രഖ്യാപിച്ചു. കേരളത്തിന്റെ പരിസ്ഥിതിലോലമായ ഭൂപ്രകൃതിക്ക് അനുയോജ്യമായതാണ് ഇത്തരം താത്കാലിക പോഡ് വീടുകളെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ട്രാവൽ ടുഡേ, പേ ടുമാറോ’ പദ്ധതിയാണ് മറ്റൊന്ന്. തവണകളായി തുക അടച്ചുതീർത്ത് വനവിനോദസഞ്ചാരം നടത്തുവാൻ സഹായിക്കുന്ന സാമ്പത്തിക സഹായ പദ്ധതിയാണിത്.

ഇക്കോ-ഗൈഡ് ട്രെയിനിംഗ് ആണ് മറ്റൊരു പദ്ധതി. പ്രാദേശിക പ്രകൃതി ഗൈഡുകളുടെ ഗുണനിലവാരവും പരിസ്ഥിതി ബോധവൽക്കരണവും മെച്ചപ്പെടുത്തുന്നതിനായി തയ്യാറാക്കിയ പുതിയ പരിശീലന പദ്ധതിയാണിത്. കാട്ടിൽ താമസിക്കാനുള്ള സൗകര്യങ്ങൾ കേരളത്തിൽ വളരെ കുറവാണ്. ഇക്കാരണത്താൽ തന്നെ കെഎഫ്ഡിസിയുടെ പുതിയ പദ്ധതിക്ക് വലിയ ആകർഷകത്വമുണ്ട്. കൂടാതെ ട്രാവൽ ടുഡേ, പേ ടുമാറോ പദ്ധതിക്കും വലിയ സ്വീകാര്യത പ്രതീക്ഷിക്കുന്നുണ്ട് കോർപ്പറേഷൻ.

Share post:

Popular

More like this
Related

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...

ഇവൾ ചുണക്കുട്ടി!; കൊച്ചിയില്‍ പോലീസുകാർ തൊടാൻ മടിക്കുന്ന സ്വകാര്യ ബസിനെ നടുറോഡില്‍ തടഞ്ഞിട്ട് യുവതി

കൊച്ചി : കൊച്ചി നഗരത്തില്‍ തുടരുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിന്...