Wednesday, September 30, 2026

ഗ്യാനേഷ് കുമാറിൻ്റെ രാജി : ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇന്ത്യാ’ മുന്നണി

Date:

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിൻ്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ചേർർന്ന ‘ഇന്ത്യാ’ മുന്നണിയുടെ യോഗം ഒക്ടോബർ 2 മുതൽ 8 വരെ ജില്ലാതലങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും ഒക്ടോബർ 6ന് പ്രതിപക്ഷ എം പിമാർ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു. കൂടാതെ, ഒക്ടോബർ രണ്ടാം വാരം പ്രതിപക്ഷ നേതാവ് രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകാൻ അനുമതി തേടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 വലിയ റാലികൾ സംഘടിപ്പിക്കും ഇവയുടെ സ്ഥലവും സമയവും പിന്നീട് പ്രഖ്യാപിക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് യോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്.

20 പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഉദ്ധവ് താക്കറെ, ഹേമന്ത് സോറൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുത്തത്. മുന്നണി ഒറ്റക്കെട്ടാണെന്ന് യോഗത്തിനു ശേഷം സംസാരിച്ച മമത ബാനർജിയും വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനത്തിൽ രാജ്യം ആശങ്കയിലാണെന്ന് ഇന്ത്യ യോഗത്തിൽ മല്ലികാർജുൻ ഖർഗെ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിയെ കുറിച്ചുള്ള ഇന്ത്യ സഖ്യത്തിൻ്റെ പരാതിയും ആശങ്കയും തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മതിയായ തെളിവുകൾ നൽകിയെങ്കിലും അവഗണിച്ചെന്നും 13 കോടി പേരെ ഒഴിവാക്കിയതിൻ്റെ കാരണം എന്തിനെന്ന് വിശദീകരിക്കണമെന്നും മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു.

Share post:

Popular

More like this
Related

പോലീസ് – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത്...

സംഘർഷഭരിതം തലസ്ഥാനം: യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, പിന്നെ പോലീസും; മറുഭാഗത്ത് എസ്എഫ്‌ഐയും

തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...