Thursday, November 12, 2026

സംഘർഷഭരിതം തലസ്ഥാനം: യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, പിന്നെ പോലീസും; മറുഭാഗത്ത് എസ്എഫ്‌ഐയും

Date:

തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ  മാര്‍ച്ചിനിടെ സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് കല്ലേറ് ഉണ്ടായെന്ന് ആരോപിച്ച് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളേജിലേക്ക് കല്ലെറിഞ്ഞതാണ് സംഘർഷങ്ങളുടെ തുടക്കം. ഈ സംഘര്‍ഷം പിന്നീട് പാളയം യൂണിവേഴ്സ്റ്റി ഹോസ്റ്റലിനു മുന്നിലേക്ക് വ്യാപിച്ചു. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പോലീസിനും പരുക്കേറ്റു.

പ്രകോപിതരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി കോളേജിനും ഹോസ്റ്റലിനും മുന്നില്‍ സ്ഥാപിച്ചിരുന്ന എസ്എഫ്ഐയുടെ ബാനറുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ തര്‍ക്കപരിഹാരത്തിനായെന്ന പേരില്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ കോമ്പൗണ്ടിനുള്ളിലേക്കെത്തിയ പോലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനമില്ലാതെ ലാത്തി ചാര്‍ജ് ചെയ്യുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പോലീസ് ലാത്തിച്ചാര്‍ജില്‍ മൂന്ന് വിദ്യര്‍ത്ഥികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നുകൊണ്ടിരിക്കുകയാണെന്ന് സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് പിണറായി പറഞ്ഞു. കെഎസ് യുക്കാരുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ ആക്രമണമാണ് ഉണ്ടായത്. എസ്എഫ്‌ഐക്കാരുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ല. നേരത്തെ തീരുമാനിച്ചതിന്റെ ഭാഗമായിട്ടുള്ള ആക്രമണമെന്ന് വ്യക്തമാകുന്ന രീതിയിലാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്.

നേരത്തെയും യൂണിവേഴ്‌സിറ്റി കോളജും ഹോസ്റ്റലും അവര്‍ ലക്ഷ്യമിട്ടിരുന്നു. അവരുടെ കൈയിലുള്ള കുപ്പികള്‍ കോളജ് ഹോസ്റ്റലിലേക്ക് എറിയുകയാണ് ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ വീണ്ടും ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. ഇത് കാടത്തമാണ്. ഒരു സംഘടനയും നടത്താന്‍ പാടില്ലത്തതാണ്. ഇത് അവസാനിപ്പിക്കണം. ഈ കളി അവസാനിപ്പിച്ചില്ലെങ്കില്‍ ക്രമസമാധാനത്തിന് വലിയ ഭീഷണിയാകും. അത് ഉയര്‍ത്തുന്നത് ഭരണകക്ഷിയുടെ ഭാഗമായ സംഘടനയാണെന്നും പിണറായി പറഞ്ഞു.

സംഘടിച്ചു വന്ന കെ എസ് യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന:പ്പൂര്‍വ്വം അക്രമം അഴിച്ചു വിട്ടതായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു. പോലീസ് രാഷ്ട്രീയം കാണിച്ച് വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയാണെന്നും ഇതിനെല്ലാം പകരം ചോദിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു.

Share post:

Popular

More like this
Related

ഇനി അൽപ്പം ആഭ്യന്തര യുദ്ധമാവാം!; ‘സുരക്ഷാ വിവരങ്ങള്‍ നെതന്യാഹു കൈമാറുന്നില്ല’, എജി ഇടപെടണമെന്ന് ഗാഡി ഐസന്‍കോട്ട്

ജെറുസലേം: ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് പുരോഗമിക്കവെ, മറുഭാഗത്ത്...

സൗദി യാത്ര വീണ്ടും നീട്ടേണ്ടിവരും ; ഇന്ത്യൻ വിമാന സർവ്വീസുകൾ നവംബർ അവസാനം വരെ റദ്ദാക്കി

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കെ സൗദി അറേബ്യയിലേക്കുള്ള വിമാന സർവ്വീസുകൾ...

എല്‍പിഎസ്ടി സമരപ്പന്തല്‍ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ, വളര്‍മതിക്ക് പകരം നിരാഹാരവുമായി ജയകൃഷ്ണന്‍

തിരുവനന്തപുരം : പോലീസ് പൊളിച്ചു നീക്കിയ സെക്രട്ടേറിയറ്റിന് മുന്നിലെ, എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ...

‘ഇനിയും അരിശം തീർന്നില്ലേ?’- കാലടിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ സർവ്വകലാശാലയോട് ഹൈക്കോടതി

കൊച്ചി: കാലടി സർവ്വകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിഷയത്തിൽ വിമർശനങ്ങളുമായി ഹൈക്കോടതി. കുട്ടികളെ...