Wednesday, September 30, 2026

ഇക്കുറി ബലി പെരുന്നാളിന് രണ്ട് ദിവസം അവധി; 28നും കേരളത്തില്‍ അവധി പ്രഖ്യാപിച്ചു

Date:

തിരുവനന്തപുരം : ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ മെയ് 28-നുംഅവധി. 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനെ തുടർന്ന് കേരളത്തിൽ  ബലിപെരുന്നാൾ 28 ന് ആഘോഷിക്കുന്നതിനാലാണ് പൊതു അവധി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.

കലണ്ടർ പ്രകാരം ആദ്യം മെയ് 27-നായിരുന്നു പെരുന്നാൾ അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ, മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് പെരുന്നാൾ ആഘോഷം മെയ് 28-ലേക്ക് മാറുകയായിരുന്നു. ഇതേതുടർന്ന് പെരുന്നാൾ ദിനമായ 28-നും കൂടി അവധി നൽകണമെന്ന് സർക്കാരിനോട് ആവശ്യമുയർന്നതിനെ തുടർന്നാണ്  സർക്കാർ രണ്ട് ദിവസത്തെ അവധി അനുവദിച്ച് അടിയന്തര ഉത്തരവിറക്കിയത്

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...