Wednesday, October 28, 2026

‘നാട്ടിൽ വീര്യം കുറഞ്ഞ മദ്യമൊഴുക്കാൻ  UDF പദ്ധതി, പിന്നിൽ അഴിമതി ലക്ഷ്യം ’: എം ബി രാജേഷ്

Date:

തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ തീരുമാനത്തിനെതിരെ വിമർശനവുമായി  മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാനാണ് UDf ന്റെ പദ്ധതി. സ്പിരിറ്റ്‌ ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യതിനാണ് നികുതി കുറച്ചത്. അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. മദ്യം സുലഭമായി മാറും. പുതിയ തലമുറ വ്യാപകമായി ഉപയോഗിക്കും. മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവർ മദ്യം സുലഭമാക്കുകയാണ്.

മദ്യം വ്യാപകമായി ഒഴുക്കി, സർക്കാരിന് വലിയ നഷ്ടം ഉണ്ടാക്കുകയാണ്. എത്ര കിട്ടിയതുകൊണ്ടാണ് ഈ നികുതി ഇളവ് കൊടുത്തതെന്ന് മുഖ്യമന്ത്രി പറയണം. കർണ്ണാടക മദ്യ ലോബിയാണ് ഇതിന്റെ പിന്നിൽ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദനത്തിന് അനുമതി കൊടുത്തിരുന്നു. അത് കൃഷിക്കാരെ സംബന്ധിച്ച് വലിയ സഹായം കൂടിയായിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ ലഭ്യമാക്കുന്നത് സ്പിരിറ്റ് ഉപയോ​ഗിച്ച് നിർമ്മിക്കുന്ന മദ്യമാണ്.

10 ശതമാനം വരെ സ്പിരിറ്റ് ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന മദ്യത്തിന് 120 ശതമാനമാണ് നികുതി കുറച്ചത്. ഒരു കോർപ്പറേറ്റ് കമ്പനിയുടെ ആവശ്യം കൂടിയായിരുന്നു ഈ നികുതിയളവ്. വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ധനകാര്യമന്ത്രിയാണ് ഏറ്റവും ചുരുങ്ങിയത് 600 കോടി രൂപയുടെ നഷ്ടം ഈ നികുതി ഇളവിലൂ‌ടെ വരുത്തിയിരിക്കുന്നത്.

മദ്യത്തിന് എതിരായി വലിയ പ്രസം​ഗം നട‌ത്തിയവരാണ് ഇപ്പോൾ മദ്യം സുലഭമാക്കുന്നത്. ഇതിനെയാണ് നാട്ടിൽ മദ്യം ഒഴുക്കുക എന്ന് പറയുന്നതെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു. കേരളത്തിന് ഇത്രയും വലിയ വരുമാന നഷ്ടം വരുത്തിയതിന് പിന്നാലെ കൊടുക്കൽ വാങ്ങൽ എന്താണെന്ന് വ്യക്തമാക്കണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു.

Share post:

Popular

More like this
Related

‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’; ഇന്ത്യാ മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായി ഡൽഹിയിൽ നവംബർ...

‘തീരദേശ മേഖലയെ തീറെഴുതി കൊടുക്കാൻ അനുവദിക്കില്ല’: മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം....

സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; 49 പേർ കൊല്ലപ്പെട്ടു, 179 പേർക്ക് പരിക്ക്

മാഡ്രിഡ് : സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 49 പേർ...

വിജിലന്‍സിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം : വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിന്...