Tuesday, October 6, 2026

‘വി.ഡി. സതീശൻ കൊള്ളാം, കൂടെയുള്ള മന്ത്രിമാരെ എല്ലാവരെയും സൂക്ഷിക്കണം’ –  യു ഡി എഫ് സർക്കാരിന് ‘ഗ്രേഡ് മാർക്ക്’ നൽകി ജി സുധാകരൻ

Date:

അമ്പലപ്പുഴ : യു ഡി എഫ് മന്ത്രിസഭക്ക് ‘നിലവാര മാർക്ക്’ നൽകി ഭരണകക്ഷി എംഎൽഎ ആയ ജി. സുധാകരൻ. വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രിയാണെന്ന് ജി. സുധാകരൻ എംഎൽഎയുടെ അഭിപ്രായം. യാതൊരു അപാകവും ഇതേവരെ വന്നിട്ടില്ല. ഇക്കാര്യം അദ്ദേഹത്തോടു പറയുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കൂടെയുള്ള മന്ത്രിമാരെ എല്ലാവരെയും സൂക്ഷിക്കണമെന്നാണ് ജി സുധാകരൻ്റെ വിലയിരുത്തൽ. എല്ലാവരെയും എന്നു താൻ പറഞ്ഞത് എല്ലാവരെയും ചേർത്തല്ലെങ്കിലും അവരുടെ പബ്ലിക് ഇമേജിനെപ്പറ്റി അറിയാവുന്നതുകൊണ്ടാണ്. അവർ കുഴപ്പമൊന്നും കാണിച്ചിട്ടില്ല. എങ്കിലും, അവർ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർക്കുന്നു.

അമ്പലപ്പുഴ ചെമ്പകശ്ശേരിനഗർ റെസിഡന്റ്‌സ്‌ അസോസിയേഷൻ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ. “സതീശന്റെ ഗുണം പറഞ്ഞവാക്കിൽ ഉറച്ചുനിൽക്കുമെന്നതാണ്. വെടല പരുവത്തിൽ കിടക്കില്ല. അഭിപ്രായങ്ങൾ ഏതു പരിതസ്ഥിതിയിലും തുറന്നുപറയും. അതു ശരിയല്ലെന്നു തോന്നിയാൽ തിരുത്തുകയും ചെയ്യും.”

“ആരോഗ്യമുള്ള മുഖ്യമന്ത്രിയാണ്. ഭരണം നന്നായി മുന്നോട്ടുപോകുമെന്നാണു പ്രതീക്ഷിക്കുന്നത്. അദ്ദേഹവുമായി നേരത്തേ സൗഹൃദമുണ്ട്. മണ്ഡലത്തിന് എന്തു സഹായവും ചെയ്യുമെന്നാണു പ്രതീക്ഷ. മന്ത്രിയല്ലാത്ത ഒരുകാലത്തും ഞാൻ സെക്രട്ടേറിയറ്റിൽ പോയിട്ടില്ല. 20 കൊല്ലത്തിനിടെ മന്ത്രിയല്ലാതിരിക്കുമ്പോൾ ഇതാദ്യമായാണ് സെക്രട്ടേറിയറ്റിൽ പോകുന്നത്. സതീശനെ കാണുന്നതിൽ സന്തോഷമേയുള്ളൂ”- സുധാകരൻ വ്യക്തമാക്കി.

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...