Monday, November 16, 2026

‘പതിനേഴുകാരൻ ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റിയെഴുതാൻ ആർക്കാണ് അധികാരം?’- പ്രതിപക്ഷ നേതാവ്

Date:

തിരുവനന്തപുരം : ചേരാനല്ലൂരിൽ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് സാധാരണക്കാരനായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ രക്ഷിക്കാൻ പോലീസ് നടത്തുന്ന ഒത്തുകളിയിൽ രൂക്ഷവിമർശനമുയായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റോഡിൽ മനുഷ്യരക്തം  വീഴ്ത്തുന്നവർക്ക് പണവും ഉന്നത സ്വാധീനവുമുണ്ടെങ്കിൽ പ്രത്യേക ആനുകൂല്യവും നിയമപരിഗണനയും നൽകുന്നത് എന്തുതരം നിയമപാലനമാണെന്ന് അദ്ദേഹം ചോദിച്ചു.   . ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സർക്കാരിനെതിരെയുള്ള അദ്ദേഹത്തിന്റെ രൂക്ഷവിമർശനം.

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ രക്ഷിക്കാനായി പൊലീസ് നടത്തിയ അതേ നീക്കമാണ് ഇന്നലെ ചേരാനല്ലൂരിലും ആവർത്തിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കാൻ ബാധ്യസ്ഥരായ പൊലീസിനെ പണവും ഉന്നത ബന്ധങ്ങളുമുള്ളവരുടെ അകമ്പടി സേവകരായി അധ:പതിപ്പിക്കരുതെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.

പിണറായി വിജയൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം :

റോഡിൽ മനുഷ്യരക്തം വീഴ്ത്തുന്നവർക്ക് പണവും സ്വാധീനവുമുണ്ടെങ്കിൽ പ്രത്യേക ആനുകൂല്യവും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണ്? എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കേണ്ട പോലീസിനെ പണവും സ്വാധീനവും ഉള്ളവരുടെ അകമ്പടി സേവകരായി അധ:പതിപ്പിക്കരുത്. നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ രക്ഷിക്കാനായി പോലീസ് നടത്തിയ അതേ ശ്രമം ഇന്നലെ ചേരാനല്ലൂരും ആവർത്തിച്ചിരിക്കുകയാണ്.

ജയബാലകൃഷ്ണൻ എന്ന സാധാരണക്കാരനാണ് അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് കൊല്ലപ്പെട്ടത്. വാഹനമോടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത, ലൈസൻസില്ലാത്ത പതിനേഴുകാരൻ. പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്?

എഫ്.ഐ.ആറിൽ പ്രതിയുടെ പേരില്ല. മറച്ചുവെച്ച് ‘അൺനോൺ’ ആണ്. അപകട ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരുടെ ഫോണുകൾ പിടിച്ചുവാങ്ങി തെളിവ് നശിപ്പിക്കാൻ പൊലീസ് ശ്രമിച്ചു. ഉന്നതരുടെ മക്കൾ എന്ത് നിയമലംഘനം നടത്തിയാലും അത് മൂടിവെക്കാൻ പോലീസുണ്ട് എന്ന അഹങ്കാരത്തിനാണ് സർക്കാർ കുടപിടിക്കുന്നത്.

ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നത് ജനാധിപത്യ സമൂഹത്തിന് അപമാനമാണ്.

തെറ്റായ സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമായ്ച്ചു കളയാമെന്ന് യുഡിഎഫ് സർക്കാരും പോലീസും കരുതേണ്ട. നീതിക്കായുള്ള ആ കുടുംബത്തിന്റെ പോരാട്ടത്തിൽ ഈ നാട് ഒറ്റക്കെട്ടായി അവർക്കൊപ്പമുണ്ടാകും

Share post:

Popular

More like this
Related

മാനവീയം വീഥിയിലെ വിലക്ക്; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍

തിരുവനന്തപുരം : മാനവീയം വീഥിയുടെ രജതജൂബിലിയുമായി ബന്ധപ്പെട്ട് ഗായിക പുഷ്പവതിയുടെ ഗാനപരിപാടിക്ക്...

ശബരിമല മണ്ഡലമഹോത്സവം : മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി

പത്തനംതിട്ട : ശബരിമലയിൽ മണ്ഡലക്കാലത്തെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി...

മധുര ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് അറസ്റ്റിൽ; പിടികൂടിയത് ബസ്സിൽ യാത്ര ചെയ്യവെ

മധുര : തമിഴ്‌നാട്ടിലെ മധുരയിൽ ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിലെ...

ഭരണക്കാർക്ക് വേണ്ടെങ്കിൽ ഭണ്ഡാരങ്ങളിലേക്കെങ്കിലും! അസാധുവായ 500, 1000 രൂപാ നോട്ടുകളും പിൻവലിച്ച 2000 രൂപാ നോട്ടുകളും വഴിപാടുകളായി ഗുരുവായൂരിൽ

ഗുരുവായൂർ: കൈയ്യിലിരിപ്പുണ്ട്, ഉപയോഗിക്കാനാവില്ല. പിന്നെന്തു ചെയ്യും?... ആരും കാണാതെ നിക്ഷേപിക്കാനിടം ഭണ്ഡാരം...