Monday, October 26, 2026

‘അച്ഛന് നീതി കിട്ടാൻ ഏതറ്റംവരെയും പോകും, ജഡ്ജിയുടെ മകനും സാധാരണക്കാരനും രണ്ട് നിയമമാണോ?’ – ചോദ്യം സർക്കാരിനോടാണ്; ചോദിക്കുന്നത് വാഹാനാപകടത്തിൽ മരിച്ച ഒരു അച്ഛൻ്റെ മകൾ

Date:

കൊച്ചി: ചേരാനല്ലൂർ വാഹാനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണണൻ്റെ മൃതശരീരം വിട്ട് കിട്ടും മുൻപ് വണ്ടിയിടിച്ച് കൊന്ന17 കാരന് പൊലീസ് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതിൽ കടുത്ത ആരോപണമുയർത്തി മകൾ. അച്ഛന് നീതി കിട്ടാൻ ഏതറ്റംവരെയും പോകുമെന്ന് മകൾ പറഞ്ഞു. “ഹൈദരാബാദില്‍ വെച്ചാണ് ഞാന്‍ വാര്‍ത്ത അറിയുന്നത്. അപ്പോള്‍ മുതല്‍ ഇപ്പോള്‍ വരെ ഒന്നും കഴിക്കാതെയും കുടിക്കാതെയുമാണ് എന്റെ അച്ഛന് വേണ്ടി നില്‍ക്കുന്നത്. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളാണ് അച്ഛന്‍. നൂറ് അസുഖം ഉണ്ടായിട്ട് പോലും പിടിച്ച് നിന്ന ആളാണ്. ഇങ്ങനെ ഒരു മരണം അച്ഛന്‍ അര്‍ഹിക്കുന്നതല്ല. 17 വയസുകാരനായ അയാള്‍ ജഡ്ജിയുടെ മകനായതാണ് പ്രശ്‌നം. അതുകൊണ്ടാണ് നടപടി എടുക്കാന്‍ മടിക്കുന്നത്. ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ ഇതിനകം നടപടി എടുത്തേനേ. ജഡ്ജിയാണ്, ജഡ്ജിയുടെ മകനാണ്, 17 വയസേ ഉളളൂ ഇതാണ് പോലീസുകാര്‍ പറയുന്ന ന്യായം. കാക്കിയോടുള്ള ബഹുമാനവും വിശ്വാസവും നഷ്ടപ്പെട്ടു.”- ജയബാലകൃഷ്ണണൻ്റെ മകളുടെ പ്രതികരണം.

ഇത്രയും കാലം കഷ്ടപ്പെട്ട് പഠിച്ചതും ജോലിക്ക് പോയതും അച്ഛന് ഒരു ദിവസമെങ്കിലും കട പൂട്ടി സമാധാമായി ഇരിക്കാന്‍ അവസരമുണ്ടാക്കാനാണെന്നും  മകൾ പ്രതികരിച്ചു. ”ഇനി ഞാന്‍ ആര്‍ക്കുവേണ്ടിയാണ് ജീവിക്കേണ്ടത്. ഇത്രയും നാള്‍ അച്ഛന്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. സന്തോഷം എന്താണെന്ന് പോലും അറിയാതെ. അച്ഛന് നീതി എപ്പോള്‍ കിട്ടുമോ അന്ന് വരെ പോരാട്ടം തുടരാനാണ് എന്റെ തീരുമാനം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി കൊടുക്കും. കുറ്റക്കാരായ പോലീസുകാര്‍ക്കടക്കം എല്ലാവര്‍ക്കുമെതിരെ നടപടി എടുക്കണം. എന്റെ അച്ഛൻ്റെ ബോഡി കിട്ടുന്നതിന് മുന്‍പ് ഈ പ്രതിയെ കിട്ടിയിട്ട് പോലും അവര്‍ പറഞ്ഞുവിട്ടു. അങ്ങനത്തെ ഒരു നിയമം ഉണ്ടോ?” – ജയബാലകൃഷ്ണൻ്റെ മകൾ ചോദിക്കുന്നു.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാർ ഇടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകനാണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പോലീസ് ജഡ്ജിയുടെ മകനെതിരെ നരഹത്യവകുപ്പ് ചുമത്തിയത്.17കാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനമാണ്  കുടുംബത്തോടൊപ്പം നാട്ടുകാരും ഉന്നയിക്കുന്നത്.

Share post:

Popular

More like this
Related

ബ്രസീലിൽ ഇടതുപക്ഷം തന്നെ; ലുല ഡ സിൽവ നാലാം തവണയും പ്രസിഡന്റ്‌ പദത്തിലേക്ക്

സാവോ പൗലോ : ബ്രസീലിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലൂയിസ്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ; ചൊവ്വാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം : ഒക്ടോബര്‍ 27 ചൊവ്വാഴ്ച സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗിക...

‘പി എസ് സിക്കെതിരെയുള്ള ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ’ : ആരോപണവുമായി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം : പിഎസ് സി ചെയര്‍മാനെ പുറത്താക്കണമെന്ന മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര...