Saturday, May 30, 2026

സിനിമാ മേഖലയിലെ കള്ളപ്പണ ലോബിയിലേക്ക് ആഴ്ന്നിറങ്ങാൻ ഇ ഡി ; ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കും

Date:

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനൊരുങ്ങി ഇ ഡി. പറവ വിതരണ കമ്പനിയുടെ അക്കൗണ്ടുകളും മരവിപ്പിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളെ ചോദ്യം ചെയ്തിരുന്നു. സൗബിൻ ഷാഹിർ, ഷോൺ എന്നിവരെയാണ് ചോദ്യം ചെയ്‌തത്‌.

സിനിമ നിർമ്മിക്കാനായി 7 കോടി രൂപ അരൂർ സ്വദേശിയിൽ നിന്ന് വാങ്ങുകയും പിന്നീട് ലാഭവിഹിതം നൽകാതിരിക്കുകയും ചെയ്‌തതിനെ തുടർന്നാണ് ഇ ഡി യുടെ നടപടി. ചോദ്യം ചെയ്യലിനെ തുടർന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പറവ ഫിലിംസിന്റെ അക്കൗണ്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമോപദേശം തേടിയിരുന്നു. അതിലാണ് ഇപ്പോൾ നടപടി.

ഇതിനെ തുടർന്ന് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ ഇ.ഡി ഒരുങ്ങുകയാണ്. സിനിമകളുടെ നിർമ്മാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) ഇ.ഡിയുടെ കേസിന് അവസരം ഒരുക്കിയത്.

കേരളത്തിലെ തീയേറ്റർ മേഖലയിൽ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ രണ്ടു സിനിമാ നിർമ്മാതാക്കൾ ഇ.ഡിക്കു കൈമാറിയ സാഹചര്യത്തിൽ ഇതു സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഎൻജി കിലോയ്ക്ക് രണ്ട് രൂപ വർദ്ധിപ്പിച്ചു; ഒരു മാസത്തിനിടെ രണ്ടാം വില വർദ്ധന

മുംബൈ : മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുടനീളം (എംഎംആർ) കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിന്റെ...

മലപ്പുറത്ത് സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസ്: 5 ജില്ലകളിൽ പരിരോധനയുമായി എൻഐഎ

മലപ്പുറം : മലപ്പുറം ചെമ്മാട് വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ...

ഒഎസ്എം പോർട്ടലിൽ ഇരുപതോളം ഉത്തരക്കടലാസുകൾ മാറിപ്പോയതായി സിബിഎസ്ഇ കണ്ടെത്തി – റിപ്പോർട്ട്

ന്യൂഡൽഹി : സിബിഎസ്ഇ ഈ വർഷം ആദ്യമായി നടപ്പിലാക്കിയ ഓൺ-സ്ക്രീൻ മാർക്കിംഗ്...

കോംഗോയിൽ 906 ഇബോള കേസുകൾ; 223 മരണം: ലോകാരോഗ്യ സംഘടന റിപ്പോർട്ട്

ജനീവ : കോംഗോയിൽ 906 സംശയാസ്പദമായ ഇബോള കേസുകൾ റിപ്പോർട്ട് ചെയ്തതായി...