Wednesday, November 11, 2026

അസമിൽ വ്യോമസേനാ വിമാനം തകർന്നുവീണ് തീപ്പിടിച്ചു; അപകട കാരണവും ആളപായ വിവരങ്ങളും പുറത്ത് വന്നിട്ടില്ല

Date:

ഗുവാഹത്തി :അസമിലെ ജോർഹട്ടിൽ വ്യോമസേനയുടെ (IAF) AN-32 വിമാനം തകർന്നുവീണു. ജോർഹട്ട് വ്യോമതാവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം പൊട്ടിത്തെറിക്കുകയും തീപ്പിടിക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരം. വ്യോമതാവളത്തിലെ അഗ്നിശമന സേനയും അടിയന്തര സംഘങ്ങളും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
അപകട കാരണം വ്യക്തമല്ല.

വിമാനത്തിന് പതിവ് പറക്കലിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിലെ ജീവനക്കാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും അവസ്ഥയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം ആരംഭിച്ചു.
ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി വിവരങ്ങൾ ശേഖരിക്കുന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവന്നേക്കും.

Share post:

Popular

More like this
Related

രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം; ആർ. ശ്രീലേഖ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊല്ലം : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം...

‘വൈദ്യുതിമന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ തീരുമാനം; ആവശ്യത്തിന് വൈദ്യുതി ഉണ്ടായിട്ടും കൃത്രിമ ക്ഷാമം സൃഷ്ടിച്ചു’: പി ജയരാജന്‍

പത്തനംതിട്ട : ജിഎന്‍എ കരാറില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ശബരിമലയിലെ വഴിപാട് അരി തട്ടിച്ചു; ബോർഡിന് നഷ്‌ടം 42 ലക്ഷത്തിലധികം രൂപ

തിരുവനന്തപുരം : ശബരിമലയിലെ വഴിപാട് അരി കടത്തി കരാറുകാരൻ. 1.63 ലക്ഷം...