Wednesday, September 9, 2026

സമാധാനത്തിൻ്റെ ഞായർ ! യുഎസ്- ഇറാൻ സമാധാന കരാർ ഇന്ന് ഒപ്പുവെക്കും

Date:

വാഷിങ്ടൺ : യു എസ് – ഇറാൻ സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ പശ്ചിമേഷ്യയിൽ സമാധാനത്തിൻ്റെ പുലരി പിറക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ പഹോർമുസ് കടലിടുക്കിലൂടെ പതിവ് പോലെ എണ്ണക്കപ്പലുകൾ സുഗമമായി കടന്നുപോകുമെന്നും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ദൃഢത കൈവരുമെന്നും കരുതാം.

കരാർ ഒപ്പുവച്ചുകഴിഞ്ഞാൽ, ആഗോള ഷിപ്പിംഗിനായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ കൈവശം വെയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കരാർ സഹായിക്കുമെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. മുൻ ഭരണകൂടങ്ങളെ അപേക്ഷിച്ച് യുഎസ്-ഇറാൻ ബന്ധത്തിൽ ഇത് ഗണ്യമായ മാറ്റമുണ്ടാക്കുമെന്നും യു എസ് പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.

“ഭാവിയിൽ ഇറാനുമായും മുഴുവൻ മിഡിൽ ഈസ്റ്റുമായും സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ പ്രക്രിയയെല്ലാം വേഗത്തിലും, എളുപ്പത്തിലും, സുഗമമായും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.” – ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി. ഇറാനെക്കുറിച്ചുള്ള മുൻകാല യുഎസ് നയത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഒപ്പുവെയ്ക്കൽ പ്രക്രിയ  വേഗത്തിലും, എളുപ്പത്തിലും സുഗമമായും മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. അതേസമയം അങ്ങനെ സംഭവിച്ചില്ലെങ്കിൽ ബദലുകൾ ആവർത്തിക്കുമെന്നുള്ള മുന്നറിയിപ്പും നൽകുന്നുണ്ട്.

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...