Sunday, June 7, 2026

ഡൽഹിയിൽ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി തീപ്പിടിച്ചു ; സംഭവം ടേക്ക് ഓഫിനിടെ, 6 പേർക്ക് പരിക്ക്

Date:

ന്യൂഡൽഹി: ഡൽഹിയിൽ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി തീപ്പിടിച്ചു. സൂറിച്ചിലേക്ക് യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് തീപ്പിടിച്ചത്. ഡൽഹി വിമാനത്താവളത്തിൽ പുലർച്ചെ ഒരു മണിയോടെയാണ്  സംഭവം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എഞ്ചിനിൽ ഉണ്ടായ തകരാറിനെ തുടർന്ന് ലാൻഡിംഗ് ഗിയറുകളിൽ ഒന്നിന് സമീപമാണ് പുക കണ്ടത്. ടേക്ക് ഓഫ് ഉടൻ തന്നെ നിർത്തിവെക്കുകയും റൺവേയിൽ അടിയന്തര ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തു.

സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.  LX147 എന്ന വിമാനത്തിൽ 228 യാത്രക്കാരും നാല് കുട്ടികളുമാണ് ഉണ്ടായിരുന്നത്. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിൽ നിന്ന് എമർജൻസി സ്ലൈഡുകൾ വഴി പുറത്തെത്തിച്ചു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആ ചിരി മാഞ്ഞു; നടൻ സലിം കുമാർ അന്തരിച്ചു

കൊച്ചി: പ്രശസ്ത നടനും മിമിക്രി താരവുമായ സലിം കുമാർ അന്തരിച്ചു. 56...