Tuesday, October 6, 2026

ചാർമിനാർ എക്സ്പ്രസിൽ തീപ്പിടുത്തം; ആളപായമില്ല

Date:

ഭുവനഗിരി : തെലങ്കാന യാദാദ്രി ഭുവനഗിരി ജില്ലയിലെ അലർ റെയിൽവെ സ്റ്റേഷന് സമീപം ചാർമിനാർ എക്സ്പ്രസിൽ തീപിടുത്തം. ട്രെയിനിന്റെ എസ് 5 കോച്ചിലാണ് തീപ്പിടുത്തമുണ്ടായത്. പുക ഉയരുന്നതോടൊപ്പം തന്നെ പെട്ടെന്ന് തീജ്വാലകളും ദൃശ്യമായതായി യാത്രക്കാർ പറഞ്ഞു.

കോച്ചിൽ തീ കണ്ടയുടനെ പരിഭ്രാന്തരായ യാത്രക്കാർ  പുറത്തേക്ക് ചാടാൻ ശ്രമിച്ചു. ട്രെയിൻ ഉടൻ നിർത്തിയതായും യാത്രക്കാർക്ക് സുരക്ഷിതമായി പുറത്തിറങ്ങാൻ സാധിച്ചതായും റിപ്പോർട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആർക്കും പരിക്കില്ല. പക്ഷേ, സംഭവത്തെക്കുറിച്ച് റെയിൽവെ ഇതുവരെ പ്രസ്താവന ഇറക്കിയിട്ടില്ല.

തീപ്പിടുത്തം എങ്ങനെ ഉണ്ടായി എന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. സംഭവം റിപ്പോർട്ട് ചെയ്തയുടൻ റെയിൽവെ ജീവനക്കാരും പ്രാദേശിക രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ സാങ്കേതിക തകരാറുകൾ മൂലമാകാം തീപ്പിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു
തീവണ്ടിക്ക് തീപ്പിടിക്കുന്നതിന്റെ നിരവധി വീഡിയോകൾ വൈറലാകുന്നുണ്ട്. കോച്ചിൽ നിന്ന് പുകയും തീയും ഉയരുന്നത് ഇതിൽ കാണാം. പരിഭ്രാന്തരായ യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. പക്ഷേ, നിരവധി യാത്രക്കാർ ട്രെയിൻ നിർത്തുന്നതിന് മുമ്പ് തന്നെ ചാടിയിറങ്ങിയിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...