Friday, October 30, 2026

കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്ക്കാരം

Date:

കൊച്ചി: മൾട്ടി-മോഡൽ ഇന്റഗ്രേഷനിലും സ്മാർട്ട് മൊബിലിറ്റിയിലും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് ദേശീയ പുരസ്കാരം. മികച്ച മാതൃകകള്‍ക്കും പ്രവര്‍ത്തന മികവിനുമുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്‌കാരങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഏറ്റുവാങ്ങി. മികച്ച മൾട്ടി-മോഡൽ ഇന്റഗ്രേഷനുള്ള പുരസ്കാരവും, നവീകരണത്തിലും സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് കൊച്ചി മെട്രോയ്ക്ക് ലഭിച്ചത്.

ഒഡിഷയിലെ ഭുവനേശ്വറില്‍ നടന്ന 19-ാമത് ‘അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ’ (UMI) കോണ്‍ഫറന്‍സ് സമാപന ചടങ്ങില്‍ കേന്ദ്രമന്ത്രി മനോഹര്‍ ലാൽ ഘട്ടറില്‍ നിന്ന് അവാര്‍ഡുകള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) ഡയറക്ടര്‍മാരായ സഞ്ജയ് കുമാര്‍(സിസ്റ്റംസ്), ഡോ.എം.പി. രാം നവാസ്(പ്രോജക്ടസ്), രവീന്ദ്ര കുമാര്‍ പഠക്(ഫിനാന്‍സ്) എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കെ.എം.ആര്‍.എല്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍(അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്) ടി.ജി ഗോകുല്‍, ജോയിന്റ് ജനറല്‍ മാനേജര്‍(സിസ്റ്റംസ്) രശ്മി രഞ്ജന്‍ സാഹു എന്നിവര്‍ സന്നിഹിതരായിരുന്നു.

യാത്രക്കാര്‍ക്ക് സുഗമവും മികവാര്‍ന്നതുമായ യാത്രാാനുഭവം ഉറപ്പാക്കുന്നതിലും നഗര ഗതാഗത രംഗത്ത് നൂതന സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിലുമുള്ള കൊച്ചി മെട്രോയുടെ തുടര്‍ച്ചയായ മുന്നേറ്റത്തിനുള്ള അംഗീകാരമാണ് ഈ ദേശീയ പുരസ്‌ക്കാരങ്ങള്‍.

Share post:

Popular

More like this
Related

SFI ജില്ലാ നേതാക്കളെ MSF ക്രിമിനൽ സംഘം ആശുപത്രിയിൽ കയറി ആക്രമിച്ച സംഭവം ഞെട്ടിക്കുന്നത്: പിണറായി വിജയൻ

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കളെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ച സംഭവം...

കോവളം സ്പാ പീഡനക്കേസ്: മുഖ്യ ഇടനിലക്കാരി പിടിയിൽ; പിന്നിൽ വലിയ പെൺവാണിഭ സംഘമെന്ന് പോലീസ്

തിരുവനന്തപുരം : പെൺകുട്ടിയെ കോവളത്തെ സ്പാ സെന്ററിലെത്തി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യ...