Friday, October 30, 2026

ഗ്യാനേഷ് കുമാറിനെതിരെ ‘ഇന്ത്യ’സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’ ഇന്ന്; 3.30-ന് ‘പബ്ലിക് ഇംപീച്ച്‌മെന്റ്’

Date:

(Photo Courtesy : ANI/X)

ന്യൂഡല്‍ഹി : എസ്‌ഐആർ പ്രക്രിയയിലൂടെ രാജ്യത്തെ പൗരരുടെ വോട്ടവകാശം കവര്‍ന്നതിൽ പ്രതിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ‘ഇന്ത്യ’സഖ്യം ആഹ്വാനം ചെയ്ത ‘ജനകീയ കുറ്റവിചാരണ’ ( ‘ജൻ മഹാഭിയോഗ്’ ) ഇന്ന് നടക്കും. വൈകീട്ട് 3.30-ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ 10 രാജാജി മാര്‍ഗിലെ വസതിയിൽ ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ആരംഭിക്കും. നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ നടക്കുന്ന ‘ഡല്‍ഹി ചലോ’ മഹാറാലിയുടെ തുടക്കമായാണ് പ്രതിഷേധസമരം.

ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാകുമാര്‍ പ്രതീകാത്മക സഭയുടെ അദ്ധ്യക്ഷയാകും. പ്രതീകാത്മക പാര്‍ലമെന്റില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും. എംപിമാരും കക്ഷിനേതാക്കളും സംസാരിക്കും.

വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തോടെ വോട്ടവകാശം ഇല്ലാതായവരെയും വേദിയിലെത്തിക്കും. പൗരാവകാശ സംഘടന നേതാക്കളും പ്രസംഗിക്കും. ഏറ്റവുമൊടുവിലാകും രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. തുടര്‍ന്ന് ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി അദ്ധ്യക്ഷ മീരാകുമാര്‍ പ്രതീകാത്മക വിധി പ്രഖ്യാപനം നടത്തും. വോട്ടര്‍മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കല്‍, ഭരണഘടനാ ലംഘനം, സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വസ്തുതാവിരുദ്ധത തുടങ്ങിയവ വ്യക്തമാക്കുന്ന പൗര കുറ്റപത്രമാവും ഗ്യാനേഷിനെതിരെ അവതരിപ്പിക്കുക.

ഡൽഹിയിലെ അശോക ഹോട്ടല്‍, തല്‍ക്കത്തോറ സ്റ്റേഡിയം, രാംലീല മൈതാനം എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ വസതി പ്രതിഷേധത്തിനായി തെരഞ്ഞെടുത്തത്. പോലീസിന്‍റെയും കേന്ദ്ര സേനയുടെയും നിരീക്ഷണത്തിലായിരിക്കും പ്രതിഷേധ പരിപാടി.

നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന അടുത്ത ഘട്ട പ്രതിഷേധത്തിൽ പത്ത് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് കോൺ​ഗ്രസ് അവകാശപ്പെട്ടു. ഞായറാഴ്ച രാംലീല മൈതാനിയില്‍ നടക്കുന്ന റാലിയിൽ രാഷ്ട്രീയ ഭേദം മറന്ന് പങ്കെടുക്കാന്‍ ജനങ്ങളോട് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.

Share post:

Popular

More like this
Related

കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്ക്കാരം

കൊച്ചി: മൾട്ടി-മോഡൽ ഇന്റഗ്രേഷനിലും സ്മാർട്ട് മൊബിലിറ്റിയിലും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്...

SFI ജില്ലാ നേതാക്കളെ MSF ക്രിമിനൽ സംഘം ആശുപത്രിയിൽ കയറി ആക്രമിച്ച സംഭവം ഞെട്ടിക്കുന്നത്: പിണറായി വിജയൻ

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കളെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ച സംഭവം...

കോവളം സ്പാ പീഡനക്കേസ്: മുഖ്യ ഇടനിലക്കാരി പിടിയിൽ; പിന്നിൽ വലിയ പെൺവാണിഭ സംഘമെന്ന് പോലീസ്

തിരുവനന്തപുരം : പെൺകുട്ടിയെ കോവളത്തെ സ്പാ സെന്ററിലെത്തി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യ...