Thursday, October 22, 2026

‘ചോദ്യം ചെയ്താൽ പലതരത്തിലുള്ള പേരുകൾ വിളിച്ച് അധിക്ഷേപം’; പോലിസിനെ ഉപയോഗിച്ച് സിജെപി നേതാക്കളെ വേട്ടയാടുന്നതിനെതിരെ കേന്ദ്രസർക്കാരിനെ വിമർശിച്ച് അണ്ണാമലൈ

Date:

ചെന്നൈ : ഡൽഹിയിൽ പ്രതിഷേധം നടത്തിയ സിജെപി നേതാക്കൾക്കെതിരായ ഡൽഹി പോലീസ നടപടിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ബിജെപി. തമിഴ്‌നാട് മുൻ അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നവരെ വിദേശ ഏജന്റുമാരായി മുദ്രകുത്തുന്നതിനുപകരം അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് വേണ്ടതെന്ന് അണ്ണാമലൈ പറഞ്ഞു. ജനാധിപത്യത്തിൽ നിയമപരമായ നടപടിക്രമങ്ങളുടെ ലംഘനം ചോദ്യം ചെയ്താൽ പലതരത്തിലുള്ള പേരുകൾ വിളിച്ച് അധിക്ഷേപിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

സിജെപി നേതാക്കളെ തടങ്കലിലാക്കിയും അവർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചും ബിജെപി തന്നെ സംഘടനയുടെ ജനപ്രീതി വർദ്ധിപ്പിക്കുകയാണെന്നും അണ്ണാമലൈ പറഞ്ഞു. പ്രതിഷേധ വേദിയായ ജന്തർമന്ദറിന്റെ പദവി റദ്ദാക്കിയത്, സ്‌പെഷ്യൽ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അധികാരപരിധി, ഒക്ടോബർ 13-ന് സിജെപി പ്രവർത്തകരുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴുണ്ടായ നടപടികൾ, എട്ട് ജാമ്യക്കാരെ തള്ളിക്കളഞ്ഞത്, നീറ്റ് പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണം എന്നിങ്ങനെ അണ്ണാമലൈ കേന്ദ്രസർക്കാരിനെതിരെ അഞ്ച് ചോദ്യങ്ങളുമുയർത്തി.

പ്രതിഷേധം നടത്താൻ അനുമതി തേടി സിജെപി അപേക്ഷ നൽകിയതിന് പിന്നാലെ ജന്തർമന്ദറിന്റെ പ്രതിഷേധവേദി എന്ന പദവി എങ്ങനെയാണ് റദ്ദാക്കിയതെന്നായിരുന്നു അണ്ണാമലൈയുടെ പ്രധാന ചോദ്യങ്ങളിലൊന്ന്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെത്തിയതിനു പിന്നാലെ സ്‌പെഷ്യൽ എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റ് തടങ്കലിലായിരുന്ന സിജെപി ഭാരവാഹികളെ വിട്ടയച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ പാർട്ടികളുടെ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനായി സിജെപിയെ വലിയൊരു രാഷ്ട്രീയ ശക്തിയായി ഉയർത്തിക്കാട്ടാനാണോ ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം ചോദിച്ചു. ഈ നില തുടർന്നാൽ പണം നൽകിയാൽപോലും ഇതിലും മികച്ചൊരു പ്രചാരണസംഘത്തെ സിജെപിക്ക് ലഭിക്കില്ലെന്നും അണ്ണാമലെ പരിഹസിച്ചു.

Share post:

Popular

More like this
Related

ചെന്നൈയിൽ കൊടുംമ്പിരി കുത്തി മഴ; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ : ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴ പെയ്തിറങ്ങുന്ന സാഹചര്യത്തിൽ...

സൗദിയിൽ എണ്ണപ്പാടത്തും കിംഗ് ഫഹദ് വിമാനത്താവളത്തിലും ഹൂത്തി ആക്രമണം; 3 പേർ മരിച്ചു, ഇന്ത്യക്കാരനടക്കം 10 പേർക്ക് പരിക്ക്

റിയാദ്: സൗദിയിൽ എണ്ണപ്പാടത്തും കിംഗ് ഫഹദ് വിമാനത്താവളത്തിലും ഡ്രോൺ ആക്രമണം നടത്തി...

ഖത്തർ കെഎംസിസി ഓഫീസിലെ കോടികളുടെ കവർച്ച; ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

കോഴിക്കോട് : ഖത്തറിലെ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ഓഫീസില്‍ നടന്ന...