Thursday, October 22, 2026

ചെന്നൈയിൽ കൊടുംമ്പിരി കുത്തി മഴ; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി വിജയ്

Date:

ചെന്നൈ : ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴ പെയ്തിറങ്ങുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ തമിഴ്നാട് സർക്കാർ.  സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വിജയ് യോഗം വിളിച്ചു. കൂടുതൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ വേഗത്തിലാക്കാനാണ് നീക്കം.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഒരു മാസം മുൻപ് തന്നെ ഇതിനായുള്ള തയാറെടുപ്പുകൾ ആരംഭിച്ചിരുന്നുവെന്നും ജലവിഭവ മന്ത്രി ടി നഗർ എംഎൽഎയുമായ ആനന്ദ് അറിയിച്ചു. വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതോടെ തമിഴ്‌നാട്ടിലെ പലയിടങ്ങളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അടുത്ത രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ച രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് ടി നഗർ, വേളച്ചേരി, നുങ്കംപാക്കം, അശോക് നഗർ, വെസ്റ്റ് മാമ്പലം തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ടി നഗറിൽ പനഗൽ പാർക്ക് റോഡ്, ഹബീബുള്ള റോഡ്, തിരുമലൈ റോഡിനോട് ചേർന്നുള്ള തെരുവുകൾ എന്നിവിടങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. അണ്ണാ സാലയെയും ടി നഗറിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പനഗൽ പാർക്ക് റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഒരു വശത്ത് മെട്രോ റെയിൽ നിർമ്മാണവും മറുവശത്ത് മഴവെള്ള ഓടകളുടെ നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ ഈ ഭാഗത്തെ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്

കനത്ത മഴയും മോശം സാഹചര്യവും തുടരുന്നതിനാൽ ചെന്നൈയിലും സമീപത്തുള്ള മൂന്ന് ജില്ലകളിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കാണ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്. അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

റീജിയണൽ മെറ്റീരിയോളജിക്കൽ സെന്ററിന്റെ കണക്കനുസരിച്ച് ബുധനാഴ്ച രാവിലെ ആറുമണിവരെ മീനംപാക്കം, നുങ്കംപാക്കം എന്നിവിടങ്ങളിലെ കാലാവസ്ഥാ കേന്ദ്രങ്ങളിൽ 10 സെന്റിമീറ്ററിലധികം മഴ രേഖപ്പെടുത്തി. തരാമണി, വില്ലിവാക്കം, നന്ദനം തുടങ്ങിയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മിതമായതോ ശക്തമായതോ ആയ മഴ ലഭിച്ചു.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തമിഴ്‌നാട് തീരത്തും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒക്ടോബർ 26 വരെ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഒക്ടോബർ 23-ഓടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെട്ടേക്കാം.

Share post:

Popular

More like this
Related

സൗദിയിൽ എണ്ണപ്പാടത്തും കിംഗ് ഫഹദ് വിമാനത്താവളത്തിലും ഹൂത്തി ആക്രമണം; 3 പേർ മരിച്ചു, ഇന്ത്യക്കാരനടക്കം 10 പേർക്ക് പരിക്ക്

റിയാദ്: സൗദിയിൽ എണ്ണപ്പാടത്തും കിംഗ് ഫഹദ് വിമാനത്താവളത്തിലും ഡ്രോൺ ആക്രമണം നടത്തി...

ഖത്തർ കെഎംസിസി ഓഫീസിലെ കോടികളുടെ കവർച്ച; ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

കോഴിക്കോട് : ഖത്തറിലെ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ഓഫീസില്‍ നടന്ന...