റിയാദ്: സൗദിയിൽ എണ്ണപ്പാടത്തും കിംഗ് ഫഹദ് വിമാനത്താവളത്തിലും ഡ്രോൺ ആക്രമണം നടത്തി ഹൂത്തികൾ. ഷായ്ബ എണ്ണപ്പാടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ഇന്ത്യന്‍ പൗരനും ഒരു പാക്കിസ്ഥാന്‍ പൗരനും പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. നേപ്പാളി, ഫിലിപ്പീന്‍സ് പൗരന്മാരാണ് കൊല്ലപ്പെട്ടതെന്നാണ് സൗദിയുടെ ഊര്‍ജ മന്ത്രാലയം അറിയിക്കുന്നത്.

കിംഗ് ഫഹദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മദീനയുടെ ഭാഗത്ത് നിന്ന് നാല് ഡ്രോണുകള്‍ വെടിവെച്ചിട്ടതായി സൗദി അവകാശപ്പെടുന്നു. സൗദിയില്‍ കനത്ത നാശനഷ്ടം ഉണ്ടായതായാണ് സിവില്‍ ഏവിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലും നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും ഡ്രോണ്‍ വെടിവെച്ചിട്ടെന്നും സൗദി അറിയിക്കുന്നു. ഇന്നലെ ഹൂതി ശക്തി കേന്ദ്രമായ തായിസിലടക്കം സൗദി സഖ്യ സേനയുടെ ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ ഇരുന്നൂറില്‍ അധികം ഹൂതി വിമതരെ വധിച്ചെന്ന് സൗദി അവകാശപ്പെട്ടിരുന്നു.
ഹൂത്തി ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ യു എസ് ഉദ്യോഗസ്ഥരോട് സൗദി വിടാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര പ്രാധാന്യമുള്ള ജോലികള്‍ നിര്‍വ്വഹിക്കുന്നവര്‍ ഒഴികെ എല്ലാവരും സൗദി വിട്ട് മടങ്ങി പോകാനാണ് യു എസ് എംബസി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. അതിശക്തമായ ആക്രമണങ്ങള്‍ വരും ദിവസങ്ങളിലും ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് അടിയന്തര നിർദ്ദേശം.
അതേസമയം തങ്ങളെ ആക്രമിക്കുന്ന ഏത് രാജ്യത്തേക്കും കടന്നുകയറുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ഭീഷണി മുഴക്കിയിട്ടുണ്ട്. തങ്ങളുടെ പ്രതിരോധ നയം ആക്രമണാത്മക രീതിയിലേക്ക് മാറ്റിയതായി ഐആര്‍ജിസി വക്താവ് ഹുസൈന്‍ മൊഹെബ്ബി അറിയിച്ചു. മാന്യവും സമാധാനപരവുമായ പരിഹാരം കണ്ടെത്താന്‍ ഇറാന്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും, സ്വയം പ്രതിരോധിക്കാന്‍ തങ്ങള്‍ പൂര്‍ണ്ണ സജ്ജരാണ് എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
