Thursday, October 22, 2026

ഖത്തർ കെഎംസിസി ഓഫീസിലെ കോടികളുടെ കവർച്ച; ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

Date:

കോഴിക്കോട് : ഖത്തറിലെ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ഓഫീസില്‍ നടന്ന കോടികളുടെ കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണനാണ് അറസ്റ്റിലായത്. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ നിന്നായിരുന്നു ഇയാള്‍ മത്സരിച്ചത്. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് 8 കോടി കവര്‍ന്ന കേസില്‍ ഇന്നലെയാണ് ബാലകൃഷ്ണന്‍ കീഴടങ്ങിയത്.

2025 സെപ്റ്റംബര്‍ 18ന് അല്‍ തുമാമയിലെ കെഎംസിസി ഓഫീസിലാണ് സംഭവം നടന്നത്. കെഎംസിസി ഓഫീസില്‍ റൂം ബോയിയെ കെട്ടിയിട്ട് എട്ട് കോടി രൂപ കവര്‍ച്ച നടത്തിയ കേസിലാണ് ബാലകൃഷ്ണന്‍ കീഴടങ്ങിയത്. റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട് ഓഫീസ് റൂമിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് 31 ലക്ഷം റിയാല്‍ ആണ് അക്രമി സംഘം കവർന്നത്. പിന്നാലെ പി കെ അബ്ദുല്‍ റഹീം എന്നയാള്‍ നല്‍കിയ പരാതിയില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 15ന് കൊയിലാണ്ടി പോലീസ് കേസ് റജിസ്റ്റർ ചെയ്തു.

കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. ബോംബെ ഷാജി, റാഷി, സാലിഹ് എന്ന ബാവ, ഹസന്‍ എന്ന മമ്മാലി, നിസാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. കേസില്‍ ഈ അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്.

Share post:

Popular

More like this
Related

സൗദിയിൽ എണ്ണപ്പാടത്തും കിംഗ് ഫഹദ് വിമാനത്താവളത്തിലും ഹൂത്തി ആക്രമണം; 3 പേർ മരിച്ചു, ഇന്ത്യക്കാരനടക്കം 10 പേർക്ക് പരിക്ക്

റിയാദ്: സൗദിയിൽ എണ്ണപ്പാടത്തും കിംഗ് ഫഹദ് വിമാനത്താവളത്തിലും ഡ്രോൺ ആക്രമണം നടത്തി...