Thursday, August 20, 2026

പ്രവചനം തെറ്റിയ കയറ്റിറക്കം! ജ്യോതിഷിയുടെ നിയമനം റദ്ദാക്കി ടിവികെ; ഉത്തരവ് വ്യാപക വിമര്‍ശനത്തെ തുടർന്ന്

Date:

ചെന്നൈ : വിജയ്ന്റെ വിജയം പ്രവചിച്ച ജ്യോതിഷിക്ക് പക്ഷെ, സാർക്കാർ തലത്തിലേക്കുള്ള തൻ്റെ സ്ഥാനക്കയറ്റവും ഇറക്കവും പ്രവചിക്കാനായില്ല! അതിനു മുൻപേ വിമർശകർ പണി ഒപ്പിച്ചു. ജോത്സ്യൻ
റിക്കി രാധര്‍ പണ്ഡിറ്റിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ്  ടിവികെ റദ്ദാക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസറായി രാധന്‍ പണ്ഡിറ്റിനെ ചൊവ്വാഴ്ചയാണ് നിയമിച്ചത്. നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയർന്നത്. സഖ്യകക്ഷികളിൽ നിന്നും കടുത്ത വിമർശനം വന്നതോടെയാണ് നടപടി മരവിപ്പിച്ചത്.
.

നിയമന നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായ കൃഷ്ണമൂര്‍ത്തി ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. റിക്കി രാധര്‍ പണ്ഡിറ്റ് വെട്രിവേലിനെ വിജയ് നിയമ വിരുദ്ധമായി നിയമിക്കുകയായിരുന്നു എന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. ദീര്‍ഘകാലമായി തന്റെ വ്യക്തിഗത ജ്യോതിഷിയായി ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയ റിക്കി രാധര്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് വിജയ് തന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്. തമിഴ്‌നാട്ടിലെ പ്രമുഖനായ ജ്യോത്സ്യനും ആത്മീയ ഉപദേഷ്ടാവുമായ പണ്ഡിറ്റ് വെട്രിവേല്‍, തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ  വിജയ്യുടെ വിജയം പ്രവചിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം : ജാൻമണി അറസ്റ്റിൽ ; നടപടി മഹിളാ മോർച്ചയുടെ പരാതിയിൽ

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി...

ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട അസംബന്ധമായ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി മുഹമ്മദ് റിയാസ്

കോഴിക്കോട് : സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്...