Sunday, October 11, 2026

ഒന്നര വയസുകാരന്‍റെ മരണത്തിൽ ഡോക്ടർമാർക്ക് സംഭവിച്ചത് ഗുരുതര പിഴവ് : മെഡിക്കൽ ബോർഡ്

Date:

കണ്ണൂര്‍ : പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ സംഭവിച്ച ഒന്നര വയസ്സുകാരന്റെ മരണത്തില്‍ ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും കുട്ടിക്ക് ജനറൽ അനസ്തേഷ്യ നൽകേണ്ടിയിരുന്നില്ലെന്നുമാണ് മെഡിക്കൽ ബോർഡ് വിലയിരുത്തുന്നത്. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇക്കാര്യങ്ങൾ വ്യക്തമാണ്.

രാവിലെ 10.15ന് ചികിത്സ തേടി എത്തിയ കുട്ടിക്ക് വൈകിട്ട് 4.15നാണ് അനസ്തീഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയ ആശുപത്രിയിൽ മതിയായ സൗകര്യം ഉണ്ടായിരുന്നോ എന്നാണ് സംശയം ഉയരുന്നത്. ഡോക്ടർമാർക്കെതിരെ അന്വേഷണം നടത്തി പോലീസിന് നടപടി എടുക്കാമെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട്‌ മൂന്ന് ദിവസത്തിനകം പോലീസിന് കൈമാറും.

അതേസമയം, മെഡിക്കൽ ബോർഡ് യോഗത്തിൽ ഡിഎംഒയും സർക്കാർ പ്ലീഡറും തമ്മിൽ തർക്കമുണ്ടായി. കൂടുതൽ അംഗങ്ങളെ യോഗത്തിൽ പങ്കെടുപ്പിക്കാൻ ഡിഎംഒ അനുമതി നൽകിയത് പ്ലീഡർ എതിർത്താണ് തര്‍ക്കത്തിന് വഴിവെച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യയെ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടർന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ അനസ്തീഷ്യ നൽകിയതിന് പിന്നാലെയാണ് കുഞ്ഞ് ഗുരുതരാവസ്ഥയിലായത്. തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ...