Monday, October 12, 2026

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ ; നടപടി സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച്

Date:

ഇടുക്കി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ചുള്ള സമഗ്ര സുരക്ഷാ പരിശോധന ഇന്ന് തുടങ്ങും. സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് പരിശോധന നടത്തുന്നത്. ദേശീയ ജല വൈദ്യുത കോ‍പ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അദ്ധ്യക്ഷനായ സമിതിയിൽ ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിൻ്റെ പ്രതിനിധി. കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിൽ 2022 ലാണ് മുല്ലപ്പെരിയാ‍റിൽ പുതിയതായി സമഗ്ര സുരക്ഷ പരിശോധന നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചത്.

അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, ചോർച്ചയുടെ അളവ്, സ്പിൽവെ ഷട്ടറുകളുടെ പ്രവർത്തനക്ഷമത തുടങ്ങിയ കാര്യങ്ങളാണ് സമിതി പ്രധാനമായും പരിശോധിക്കുക. വർഷങ്ങൾ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര പരിശോധന അടിയന്തരമായി പൂർത്തിയാക്കണമെന്ന് കേരളം  നിരന്തരമായി ആവശ്യപ്പെട്ടിരുന്നതാണ്.

Share post:

Popular

More like this
Related

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....