Monday, October 12, 2026

‘എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ മര്‍ദ്ദിച്ചൊതുക്കുക എന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ഭാഗം’; കേരള സര്‍വ്വകലാശാലയിലെ പോലീസ് നടപടിയിൽ ആരോപണവുമായി പിണറായി വിജയന്‍

Date:

തിരുവനന്തപുരം : കേരള സര്‍വ്വകലാശാല ആസ്ഥാനത്ത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പോലീസ് ലാത്തിചാര്‍ജിനെ അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ മര്‍ദ്ദിച്ചൊതുക്കുക എന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാറിന്റെ സംഘപരിവാര്‍ വിധേയത്വം തുറന്നുകാട്ടപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണോ ഈ പോലീസ് നരനായാട്ടിന് പിന്നിലുള്ളതെന്ന് ചോദിച്ച പിന്നറായി, വനിതാ പൊലീസുകാരുടെ സാന്നിദ്ധ്യം പോലുമില്ലാതെയാണ് വിദ്യാര്‍ത്ഥിനികളെ ക്രൂരമായി നേരിട്ടതെന്നും കുറ്റപ്പെടുത്തി.

ഓണാഘോഷത്തിന് പിന്നാലെ സര്‍വ്വകലാശാല പരിപാടിയിലും വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതെന്ന് പിന്നറായി വിജയൻ പറഞ്ഞു. മാര്‍ച്ചിനുനേരെ പേരിന് ജലപീരങ്കി പ്രയോഗിച്ച പോലീസ് ഉടനെ ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. സാധാരണ നിലയില്‍ പാലിക്കേണ്ട നടപടിക്രമങ്ങളോ മുന്നറിയിപ്പോ ഒന്നും നല്‍കാതെയാണ് പോലീസ് മര്‍ദ്ദനം ആരംഭിച്ചത്. എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ പങ്കെടുത്ത മാര്‍ച്ചിന്റെ ഉദ്ഘാടനത്തിനുപോലും സാവകാശം നല്‍കാതെയാണ് പോലീസ് അതിക്രമം നടത്തിയത്. ഈ അന്യായ നടപടിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്ത് വന്നു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് മൃഗീയമായി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. പുരുഷ പോലീസുകാരാണ് പെണ്‍കുട്ടികളെ തലയ്ക്കടിച്ചു വീഴ്ത്തിയത്. ഇടത് യുവജന പ്രസ്ഥാനങ്ങളുടെ പ്രതിഷേധത്തെ ചോരയില്‍ മുക്കി കളയാം എന്നാണ് യുഡിഎഫ് സര്‍ക്കാര്‍ കരുതിയിരിക്കുന്നതെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Share post:

Popular

More like this
Related

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....