Sunday, November 1, 2026

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

Date:

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര റെയിൽവെ മന്ത്രി
അശ്വിനി വൈഷ്‌ണവുമായി ഡൽഹിയിൽ കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശ്രമവും ഫലം കണ്ടില്ല. മംഗളൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലേക്ക് മാറ്റാനുള്ള തീരുമാനം പ്രവർത്തനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണെന്ന് മന്ത്രി പറഞ്ഞു.  എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഇതോടെ പാലക്കാട് റെയിൽവെ ഡിവിഷനെ വിഭജിച്ച് മംഗളൂരു  സെൻട്രൽ റെയിൽവേ സ്റ്റേഷനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലേക്ക് മാറ്റിയ തീരുമാനം പിൻവലിക്കില്ലെന്ന് ഉറപ്പായി.
എംപിമാരുമായുള്ള യോഗത്തിൽ കേരളത്തിൽ നടപ്പാക്കിയ റെയിൽവേ വികസന പ്രവർത്തനങ്ങളുടെ കണക്ക് കേന്ദ്രമന്ത്രി നിരത്തി. മംഗളൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റുന്നത് കേരളത്തിലെ റെയിൽവേ വികസനത്തെ പിന്നോട്ട് വലിക്കുമെന്ന വാദത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ റെയിൽവേ വികസന പദ്ധതികളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു. മുമ്പ് മൂന്ന് വെവ്വേറെ സോണുകളിലായി വിഭജിക്കപ്പെട്ടിരുന്ന മംഗളൂരു റെയിൽവേ പ്രദേശം, ഭരണപരമായ കടുത്ത പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ മംഗളൂരുവിനെ പൂർണ്ണമായും സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ നിലനിർത്താനുള്ള തീരുമാനം ഈ പ്രവർത്തന തടസ്സങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ റെയിൽവേ വികസനത്തിനായി ബജറ്റ് വിഹിതത്തിൽ വൻ വർദ്ധനവ് വരുത്തിയിട്ടുണ്ട്. 2014-ൽ കേവലം 372 കോടി രൂപയായിരുന്ന വിഹിതം 10 ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 2026-27 സാമ്പത്തിക വർഷത്തിൽ 3,795 കോടി രൂപയായി ഉയർത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായും ചർച്ച നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്തെ റെയിൽവേ പദ്ധതികളുടെ വിശദമായ റിപ്പോർട്ടും എക്‌സിൽ പങ്കുവെച്ചു.

Share post:

Popular

More like this
Related

ഇസ്രയേലിൽ സർക്കാർ രൂപീകരണത്തിനൊരുങ്ങി ഐസൻകോട്ട് ; അറബ്-ഇടത് പാർട്ടികളെ ഒപ്പംചേർക്കാൻ നീക്കം

ടെൽ അവീവ് : ഇസ്രയേലിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്കൊരുങ്ങി പ്രതിപക്ഷ നേതാവും...

മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കില്ല, കേരളത്തെ തള്ളി യശ്വന്ത്പുരിലേക്ക് നീട്ടി

കോഴിക്കോട് : മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചു. പകരം,...

ഗുരുവായൂർ മാസ്റ്റർ പ്ലാൻ രണ്ടു മാസത്തിനകം; 16.5 ഏക്കർ ഭൂമി ഏറ്റെടുത്തേക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന്...