Friday, October 16, 2026

അളവിൽ കൂടിയ മദ്യം കൈവശം വെച്ച കേസ്:ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം

Date:

കൊച്ചി: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ചതിൻ്റെ പേരിൽ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നിശ്ചിത ഇടവേളകളിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ.

സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫലിയാണ് ഹാജരായത്. ചോദ്യംചെയ്യലിനോട് ആന്റോ  സഹകരിച്ചില്ല എന്നതുൾപ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു സർക്കാർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടത്. ആന്റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ എന്ന ചോദ്യമാണ് ഹൈക്കോടതി ആരാഞ്ഞത്.  ഇല്ല എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഇത് മാത്രമാണ് കോടതി ഇപ്പോൾ പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. സാധാരണനിലയിൽ വിദേശമദ്യക്കേസുകളിൽ ജാമ്യം അനുവദിക്കാറുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. പിന്നാലെ കോടതി ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിക്കുകയായിരുന്നു.

നേരത്തേ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയെ സമീപിച്ചത്. കീഴ് കോടതിക്ക് ജാമ്യം അനുവദിക്കാൻ കഴിയാത്ത വകുപ്പുകൾ ചുമത്തിയിരുന്ന കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

.
ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലി നേരിട്ട് ഹാജരായതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. അബ്കാരി കേസില്‍ ഡിജിപി ഹാജരാകുന്നത് ആദ്യമാണല്ലോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു

അർജൻ്റീന ടീമിൻ്റെ വരവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ചുമതലപ്പെട്ട എസ്ഐടി നടത്തിയ പരിശോധനയിൽ ആൻ്റോ അ​ഗസ്റ്റിൻ്റെ വയനാട്ടിലെ തറവാട്ട് വീട്ടില്‍ നിന്ന് മദ്യം പിടിച്ചെന്ന ആരോപണത്തിൽ കുറ്റം ചുമത്തിയായിരുന്നു എക്സൈസ് ആൻ്റോ അ​ഗസ്റ്റിനെ വ്യാഴാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്.

Share post:

Popular

More like this
Related

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...