Tuesday, September 22, 2026

കേസുകള്‍ പിന്‍വലിച്ചതില്‍ സുപ്രീംകോടതിയിൽ നന്ദി അറിയിച്ച് സിജെപി; എല്ലാ ക്രെഡിറ്റും നിങ്ങള്‍ക്കെന്ന് ചീഫ് ജസ്റ്റിസിൻ്റെ മറുപടി

Date:

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഇന്തർ മന്ദിറിലും  മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൈക്കൊണ്ട കേസുകള്‍ റദ്ദാക്കിയതിന് സുപ്രിംകോടതിയില്‍ നന്ദി അറിയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കോ കണ്‍വീനര്‍ സൗരവ് ദാസ്. അതേസമയം എല്ലാ ക്രെഡിറ്റും നിങ്ങള്‍ക്കെന്ന് സൗരവ് ദാസിനോട് മറുപടി പറഞ്ഞ ചീഫ് ജസ്റ്റിസ്, സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടിയാണിതെന്നാണ് വ്യക്തമാക്കിയത്. കേസ് റദ്ദാക്കിയതിന് പിന്നാലെ ശനിയാഴ്ച നടത്താനിരുന്ന രണ്ടാം ഘട്ട പ്രതിഷേധം പിന്‍വലിക്കുന്നതായും സൗരവ് ദാസ് കോടതിയെ അറിയിച്ചു.

ജൂലൈ 20ന് ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളാണ് കോടതി റദ്ദാക്കിയത്. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ള 2,873 പേര്‍ക്കെതിരായ കേസുകള്‍ തുടരും. ഡൽഹി, മഹാരാഷ്ട്ര, ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ കേസുകളാണ് റദ്ദാക്കിയത്. സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടാത്ത മറ്റ് കേസുകളിലെ നടപടികളും അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സിജെപിക്ക് നല്‍കിയ വാക്ക് ‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ സംതൃപ്തിയെന്നും സൗരവ് ദാസ് പറഞ്ഞു. വാഗ്ദാനങ്ങൾ സർക്കാർ പാലിക്കാത്തതിൽ പ്രതിഷേധമറിയിക്കാൻ സപ്തംബര്‍ 5ന് ഇന്ത്യാ ഗേറ്റില്‍ നിന്ന് ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്കാണ് നടത്താനിരുന്ന മാര്‍ച്ച് ഇതോടെ റദ്ദാക്കിയതായും സിജെപി അറിയിച്ചു.

Share post:

Popular

More like this
Related

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...

ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ

തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ...

അളവിൽ കൂടിയ മദ്യം കൈവശം വെച്ച കേസ്:ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം

കൊച്ചി: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ചതിൻ്റെ പേരിൽ എക്‌സൈസ് രജിസ്റ്റര്‍...

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...