Monday, October 12, 2026

മകൻ്റെ വിജയം ഉറപ്പെന്ന് അച്ഛൻ; ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല, പിന്നെയല്ലേ തെരഞ്ഞെടുപ്പിന് മുന്നിലെന്ന് സ്വരാജ്

Date:

നിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലത്തെ മഴ ചാറി നിൽക്കുന്ന തണുത്ത അന്തരീക്ഷത്തിൽ പോളിംഗും മന്ദഗതിയിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ് മാങ്കൂത്ത് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ വോട്ടു ചെയ്തു. പിതാവിനൊപ്പമാണ് വോട്ടുചെയ്യാനെത്തിയത്. മകന്റെ ജയം ഉറപ്പെന്ന് സ്വരാജിന്റെ പിതാവ് മുരളീധരന്‍ നായര്‍ പറഞ്ഞു.

“ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല, പിന്നെയല്ലേ തെരഞ്ഞെടുപ്പിന് മുന്നിൽ. വലിയ ആത്മവിശ്വാസമുണ്ട്. വ്യക്തിപരമായ ആത്മവിശ്വാസമല്ല അത്. ഈ നാട് പകര്‍ന്നു നല്‍കിയതാണ്. ഇടതുമുന്നണിയ്ക്കാകെ ആ ആത്മവിശ്വാസമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഓരോ ദിനം കഴിയുന്തോറും ആ ആത്മവിശ്വാസം വർദ്ധിച്ചു വരുന്ന അനുഭവമാണ് ഉണ്ടായിരുന്നത്. ” – മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശിക്കാൻ നീങ്ങവെ സ്വരാജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ...