ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15 ഓടെയാണ് ഭൂകമ്പം ഉണ്ടായത്. ഉത്തരാഖണ്ഡിലെ ചമോലിയാണ് പ്രഭവകേന്ദ്രം. ഇതിൻ്റെ പ്രതിഫലനമായി ഡല്‍ഹി-എന്‍സിആര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 13 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി നല്കുന്ന വിവരം.
ഉത്തരാഖണ്ഡിലെ ഭൂകമ്പത്തിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹിയിലും എന്‍സിആര്‍ പ്രദേശങ്ങളിലും നോയിഡ, ഗുരുഗ്രാം എന്നിടങ്ങളിലും ഉത്തരേന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. താമസക്കാര്‍ ചെറിയൊരു കുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തെന്നാണ് വിവരം. തീവ്രത കുറഞ്ഞ ഭുകമ്പമാണ് ഇവിടെയുണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
