Wednesday, October 7, 2026

43 പന്തിൽ 102, ശ്രേയസിൻ്റെ സെഞ്ചുറി മികവിൽ  വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് വമ്പൻ വിജയം

Date:

(Photo Courtesy : BCCI/X)

ലഖ്‌നൗ : ട്വൻ്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ വിജയം. വെസ്റ്റ് ഇൻഡീസിനെ തകർത്തത് എട്ട് വിക്കറ്റിന്. വിൻഡീസ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഓപ്പണർമാരായ അഭിഷേക് ശർമയുടെയും സഞ്ജു സാംസണിന്റെയും വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 14.4 ഓവറിൽ മറികടന്നു. 43 പന്തിൽ 102 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരും 27 പന്തിൽ 37 റൺസെടുത്ത ഇഷാൻ കിഷനുമാണ് ഇന്ത്യൻ ജയം ഉറപ്പിച്ചത്. നമൻ ധിർ ഇന്ത്യയ്ക്കായി 3 വിക്കറ്റ് നേടി.

റോസ്റ്റൺ ചേസിനെ സിക്സിന് പറത്തി ആദ്യ ടി20 സെഞ്ചുറി തികച്ച ശ്രേയസ് 10 ഫോറും ആറ് സിക്സും പറത്തിയാണ് 43 പന്തിൽ 102 റൺസെടുത്തത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച റാഞ്ചിയിൽ നടക്കും. സ്കോർ വെസ്റ്റ് ഇൻഡീസ് 19.2 ഓവറിൽ 171ന് ഓൾ ഔട്ട്, ഇന്ത്യ 14.4 ഓവറിൽ 172-2.

അതേസമയം, മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന താരങ്ങളുടെ എലെെറ്റ് ക്ലബ്ബിലും ശ്രേയസ് അയ്യരുടെ പേര് ചേർത്തു. സുരേഷ് റെയ്ന, രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, ശുഭ്മാൻ ​ഗിൽ, യശ്വസി ജയ്സ്വാൾ എന്നിവരാണ് ശ്രേയസിന് മുമ്പ് ഈ നേട്ടത്തിലെത്തിയവർ. ഇന്ത്യയ്ക്കായി ടി20യിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ക്യാപ്റ്റനായും ശ്രേയസ് മാറി.

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...