Monday, November 2, 2026

എം.ആർ. അജിത് കുമാറിനെതിരെ പരാതി നൽകി ഇന്‍റലിജന്‍സ് വിഭാഗം മേധാവി പി. വിജയൻ ; നടപടി വേണമെന്നും ആവശ്യം

Date:

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പരാതി നൽകി ഇന്‍റലിജന്‍സ് വിഭാഗം മേധാവി പി. വിജയൻ. തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് അജിത് കുമാർ നൽകിയ മൊഴി കള്ളമാണെന്നാണ് വിജയൻ ഡിജിപിക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നത്. ഇക്കാര്യത്തിൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഡിജിപിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി സർക്കാറിന് കൈമാറി.

പിവി അൻവർ എംഎൽഎ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ ഡിജിപി എസ്. ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയെ നിയോ​ഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് അജിത് കുമാർ പി. വിജയനെതിരേ മൊഴി നൽകിയത്. പി. വിജയന് കരിപ്പൂരിലെ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു എഡിജിപിയുടെ മൊഴി. എന്നാൽ, സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു.

നേരത്തെ 2023 ൽ, പി വിജയനെ സസ്പെന്‍ഡ് ചെയ്യാൻ ഇടയാക്കിയതും എം.ആര്‍. അജിത് കുമാർ നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു. കോഴിക്കോട്ട് ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന അന്വേഷണ റിപ്പോർട്ടിലായിരുന്നു സസ്പെൻഷൻ.  തുടർ അന്വേഷണത്തിൽ ഉന്നത ഉദ്യോ​ഗസ്ഥർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളിയതോടെയാണ് സി വിജയൻ വീണ്ടും സർവ്വീസിൽ തിരിച്ചെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘മാപ്പെഴുതി കൊടുക്കുന്ന ശീലം ആർഎസ്എസിന്റേത്, എസ്എഫ്ഐയുടേതല്ല’ ; കാലടി സർവ്വകലാശാല സിൻഡിക്കേറ്റ് നിർദ്ദേശം തള്ളി എസ്എഫ്ഐ

തിരുവനന്തപുരം : കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ അച്ചടക്ക നടപടിക്ക്...

മാരാർജി ഭവന് നേരെ ബിയർ കുപ്പിയെറിഞ്ഞ സംഭവം: രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: ബിജെപി ആസ്ഥാനമായ മാരാർജി ഭവന് നേരെ ബിയർ കുപ്പിയെറിഞ്ഞ കേസിൽ...

‘കെഎസ്ആര്‍ടിസി പെന്‍ഷന്‍ വർദ്ധിപ്പിക്കില്ല’; ഹൈക്കോടതി ഉത്തരവ് തള്ളി സർക്കാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വർദ്ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍. പെന്‍ഷന്‍ പരിഷ്‌ക്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ്...