Monday, August 10, 2026

‘വെടിനിര്‍ത്തല്‍ ഇല്ല, ശ്രീനഗറിലെ വ്യോമപ്രതിരോധ സംവിധാനം സജ്ജമായി’; ഒമര്‍ അബ്ദുള്ള

Date:

ശ്രീനഗർ : ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്നും തിരിച്ചടിക്കാൻ ശ്രീനഗറിലെ വ്യോമപ്രതിരോധ സംവിധാനം സജ്ജമായിയെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. വെടിനിര്‍ത്തല്‍ എവിടെയാണെന്ന് മനസ്സിലാകുന്നില്ലെന്നും ശ്രീനഗറിലാകെ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുവിലും കശ്മീരിലും വിവിധയിടങ്ങളില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ജമ്മുവില്‍ ഒന്നിലധികം ഇടങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടന്നതായാണ് വാർത്തകളുണ്ട്.

അതിര്‍ത്തിയില്‍ പാകിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. ശ്രീനഗറിലെ ഖന്യാര്‍ പ്രദേശത്ത് ഡ്രോണ്‍ വെടിവച്ചു വീഴ്ത്തി. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ അടിയന്തരമായി ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പഞ്ചായത്ത്‌ യോഗത്തിനിടെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ : കണ്ണൂരിൽ പഞ്ചായത്ത്‌ യോഗത്തിനിടെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ്...

മത്സ്യത്തൊഴിലാളികൾക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് ഇന്നേക്ക് 11 ദിവസം; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊല്ലത്തുമായി കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചിൽ...

വന്ദേമാതര വിഷയത്തിൽ ചീഫ് സെക്രട്ടറി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്ത് വിവാദത്തിൽ

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന 'ഹർ ഘർ...