Sunday, August 30, 2026

വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചു; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് കൃഷിമന്ത്രി പ്രസാദ്

Date:

തിരുവനന്തപുരം: രാജ്ഭവനിൽ ഇന്ന് നടക്കുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്‌കരിച്ച് കൃഷിമന്ത്രി പി. പ്രസാദ്. പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. രാജ്ഭവനിലെ വേദിയില്‍ ആര്‍എസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രി പരിപാടിയില്‍നിന്ന് വിട്ടുനിന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷിമന്ത്രി പി. പ്രസാദും സംയുക്തമായി ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു . വേദിയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രത്തെക്കുറിച്ചുള്ള അതൃപ്തി രാജ്ഭവന്‍ അധികൃതരെ കൃഷിവകുപ്പ് അറിയിക്കുകയായിരുന്നു. രാജ്ഭവന്റെ സെന്‍ട്രൽ ഹാളിലെ ഈ ചിത്രം നേരത്തെതന്നെ വെച്ചതാണെന്നും മുന്‍പ് പല പരിപാടികളും ഈ പശ്ചാത്തലത്തില്‍ നടന്നതാണെന്നും അതിനാല്‍ ചിത്രം നീക്കാനാകില്ലെന്നുമുള്ള നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഇതോടെ മന്ത്രി പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കൃഷിവകുപ്പിന്റെ പരിസ്ഥിതിദിനാഘോഷം ദര്‍ബാര്‍ ഹാളിലേക്ക് മാറ്റി. രാജ്ഭവനില്‍ തൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാഘോഷം ഗവര്‍ണറുടെ നേതൃത്വത്തിലും നടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മാസപ്പടിയായി ലക്ഷങ്ങൾ! ; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്കും മറ്റ് 6 ഉദ്യോഗസ്ഥർക്കും സസ്‌പെൻഷൻ

കോട്ടയം : ബാറുടമകളിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ കോട്ടയം ഡെപ്യൂട്ടി എക്‌സൈസ്...

സെഞ്ച്വറിയ്ക്കരികെ സവാള!; വില നിയന്ത്രിക്കാൻ കേരളത്തിലേക്ക് സവാള എത്തിക്കുമെന്ന് കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് സവാള വില സെഞ്ച്വറിയ്ക്ക് അരികിലാണ്. ചില്ലറ മാർക്കറ്റിൽ...

സ്ത്രീകളെക്കുറിച്ചുള്ള സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് കെ കെ ശൈലജ

കണ്ണൂര്‍ : സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ...