Friday, November 13, 2026

‘പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്തു’; വി ഡി സതീശനെ  മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് ക്ഷണിച്ച് ജി സുകുമാരന്‍ നായര്‍

Date:

കോട്ടയം : മുഖ്യമന്ത്രി വി ഡി സതീശനെ മന്നം ജയന്തി ആഘോഷങ്ങൾക്ക് ക്ഷണിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇപ്പോൾ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും പ്രശ്‌നങ്ങളെല്ലാം പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മന്നം ജയന്തി ആഘോഷങ്ങൾക്ക് ഫോണിലൂടെ ക്ഷണിക്കുകയും കത്ത് അയയ്ക്കുകയും ചെയ്തു. വരാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മന്നം സമാധി മുഖ്യമന്ത്രി സന്ദര്‍ശിക്കുമോയെന്ന് തനിക്ക് അറിയില്ല. സമാധി സന്ദര്‍ശിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചാല്‍ തീര്‍ച്ചയായിട്ടും അതുണ്ടാകും. മുമ്പ് പറഞ്ഞ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങള്‍ തമ്മില്‍ സംഭാഷണം നടന്നിരുന്നു. അത് അന്നത്തെ സാഹചര്യത്തില്‍ പറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. ഞാനത് മറക്കുകയും ചെയ്തു. പഴയ പരാമര്‍ശങ്ങളെല്ലം മറന്ന് സൗഹൃദത്തിലായെന്ന് ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും വി ഡി സതീശനെതിരെ
ജി സുകുമാരൻ നായർ രൂക്ഷ വിമർശനം നടത്തിയിരുന്നതാണ്.

എന്‍എസ്എസ് ഒരാവശ്യവും കേന്ദ്രസര്‍ക്കാരിന്റെയോ, സംസ്ഥാന സര്‍ക്കാരിന്റെയോ മുന്നില്‍ വെച്ചിട്ടില്ല. സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാകണമെന്ന നിര്‍ദ്ദേശമാണ് സംഘടന മുന്നോട്ടു വെച്ചത്. പിന്നാക്ക വിഭാഗത്തിലും മുന്നാക്ക വിഭാഗത്തിലും പെട്ട പാവപ്പെട്ടവര്‍ക്ക് സംവരണം അനുവദിക്കണമെന്നാണ് നിലപാട്. ഇക്കാര്യം ആര്‍ക്കും രേഖാമൂലം നല്‍കിയിട്ടില്ല. ഈ വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ല. ഔദ്യോഗികമായി അറിയിക്കേണ്ട സമയത്ത് ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

മന്നം ജയന്തി ആഘോഷങ്ങൾ മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. അഞ്ച് വർഷത്തിന് ശേഷമാണ് സതീശൻ എസ്എസ്എസ് ആസ്ഥാനമായ പെരുന്നയിൽ എത്തുന്നത്. ജനുവരി രണ്ടിന് നടക്കുന്ന മന്നംജയന്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ മുരളീധരനും മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കും.

Share post:

Popular

More like this
Related

കാലടിയിൽ വിദ്യാർത്ഥികളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്  പിണറായി വിജയൻ; വിസിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനം

കൊച്ചി : കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥികളെ സന്ദർശിച്ച് പ്രതിപക്ഷ...

മാപ്പപേക്ഷ വേണമെന്ന നിലപാടിലുറച്ച് സർവ്വകലാശാല; ഹൈക്കോടതിയിൽ സത്യവാങ്മൂലം

കൊച്ചി: പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ മാപ്പപേക്ഷ എഴുതി നൽകണമെന്ന ഉറച്ച നിലപാടെടുത്ത് ഹൈക്കോടതിയിൽ...

മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവാ പുരസ്‌ക്കാരം

കൊച്ചി : യാക്കോബായ സഭയുടെ ശ്രേഷ്ഠ ബാവാ പുരസ്‌ക്കാരത്തിന് നടൻ മമ്മൂട്ടിയെ...