Wednesday, August 26, 2026

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; ഏഴ് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതേടെ ഈ മാസം ഷിഗെല്ല അണുബാധയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളുടെ എണ്ണം ആറായി. ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ജൂൺ 20 ന് മരിച്ച കോഴിക്കോട് ജില്ലയിലെ മാവൂരിൽ നിന്നുള്ള 54 വയസ്സുള്ള  സ്ത്രീക്ക് ഷിഗെല്ല ബാധിച്ചതായി ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചു. ഞായറാഴ്ച 7 ഷിഗെല്ല രോഗബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. 

കോഴിക്കോട്, തിരുവനന്തപുരം  ജില്ലകളിൽ 2 വീതം, തൃശൂര്‍, മലപ്പുറം, വയനാട് 1 വീതം എന്നിവടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂണ്‍ മാസം 140 രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 216 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (42), വയനാട് (19), തൃശൂര്‍ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (20), തിരുവനന്തപുരം (17), കൊല്ലം (9), ഇടുക്കി (3), എറണാകുളം (2), കണ്ണൂര്‍ (10), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.

ഷിഗെല്ലയിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ഷിഗെല്ല ഒരു പകർച്ചവ്യാധിയാണ്. ഇത് പ്രധാനമായും കുടലുകളെ ബാധിക്കുകയും മലിനമായ ഭക്ഷണം, വെള്ളം അല്ലെങ്കിൽ മോശം ശുചിത്വം എന്നിവയിലൂടെ പടരുകയും ചെയ്യുന്നു. ഈ രോഗം സാധാരണയായി വയറിളക്കം, പനി, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു, ഇത് കുട്ടികൾക്കും പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും പ്രത്യേകിച്ച് അപകടകരമാണ്. കൂടാതെ, സംസ്ഥാനത്തെ നിപ സ്ഥിതി നിയന്ത്രണവിധേയമാണെന്നും നിലവിൽ ക്വാറന്റൈനിൽ കഴിയുന്ന ആരും രോഗ ലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

നിപ കോൺടാക്റ്റ് പട്ടികയിൽ പുതിയതായി   ആരെയും ചേർത്തിട്ടില്ല. രോഗലക്ഷണ സമ്പർക്കങ്ങളിൽ നിന്ന് ഇതുവരെ ശേഖരിച്ച എല്ലാ സാമ്പിളുകളുടെയും പരിശോധന നെഗറ്റീവ് ആണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ, നിപ കേസുമായി ബന്ധപ്പെട്ട് 104 പേർ നിരീക്ഷണത്തിലാണ്. അതേസമയം, രോഗബാധിതനായ രോഗി കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുന്നു. നിപ വൈറസ് മൂലമുണ്ടാകുന്ന ഒരു ജന്തുജന്യ വൈറൽ രോഗമാണ് നിപ. ഉയർന്ന മരണനിരക്കിന് പേരുകേട്ടതാണ് ഇത്. ഈ അണുബാധ മൃഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് പഴംതീനി വവ്വാലുകളിൽ നിന്ന്, മനുഷ്യരിലേക്ക് പടരാം. കൂടാതെ രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും പകരാം. പനി, ശ്വാസകോശ സംബന്ധമായ അസുഖം മുതൽ കഠിനമായ എൻസെഫലൈറ്റിസ് വരെ ലക്ഷണങ്ങൾ കാണപ്പെടുന്നു.

Share post:

Popular

More like this
Related

ഓണാഘോഷം : ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ഇന്ന് നിശാഗന്ധിയിൽ

തിരുവനന്തപുരം: ഓണാഘോഷ ഭാഗമായി ഇന്ന് ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് കാണാം. ആഗസ്റ്റ്...

നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30ന്; അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും

ന്യൂഡല്‍ഹി : നീറ്റ് പിജി 2026 പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ്...