Friday, June 12, 2026

നേപ്പാളിൽ ഇടക്കാല സർക്കാരിനെ ബാലേന്ദ്ര ഷാ നയിച്ചേക്കും ; ആവശ്യവുമായി ജെൻ സി പ്രക്ഷോഭകാരികൾ

Date:

(Photo Courtesy : X)

കഠ്മണ്ഡു : നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി കഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷായെ ഉയർത്തിക്കാട്ടി ജെൻ സി പ്രക്ഷോഭകാരികൾ. രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ബാലേന്ദ്ര ഷായെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി നിയമിക്കണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളിൽ ശക്തമായ ക്യാംപയിനാണ് നടക്കുന്നത്. ശർമ ഒലി പ്രധാനമന്ത്രി പദം രാജിവെച്ചതിനു പിന്നാലെയാണ് ബാലേന്ദ്ര ഷാക്ക് വേണ്ടിയുള്ളമുറവിളി.

സിവില്‍ എൻജിനീയറും റാപ്പറുമായിരുന്ന ബാലേന്ദ്ര ഷാ സ്വതന്ത്രനായാണ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെച്ചത്. യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള  ഇദ്ദേഹം ‘ബലെൻ’ എന്ന പേരിലാണ് ഇവർക്കിടയിലും സമൂഹമാധ്യമങ്ങളിലും അറിയപ്പെടുന്നത്. 1990 ൽ കാഠ്മണ്ഡുവിലാണ് ജനനം. ഇന്ത്യയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ സർവ്വകലാശാലയിൽ നിന്ന് സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി.

ഗായകനും ഗാനരചയിതാവുമായ ബാലേന്ദ്ര ഷാ ഹിപ്ഹോപ് സംഗീത ശാഖയിലൂടെ അഴിമതിക്കും അസമത്വത്തിനുമെതിരെ പാട്ടുകൾ എഴുതിയും ആലപിച്ചും പ്രതിഷേധമറിയിച്ചു. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി 61,000 ൽ അധികം വോട്ടുകൾക്കാണ് മേയർ സ്ഥാനത്തേക്ക് ബാലേന്ദ്ര ഷാ തെരഞ്ഞെടുക്കപ്പെട്ടത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ബാലേന്ദ്ര ഷാ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് സ്ഥിരമായി പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നയാളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പശ്ചിമേഷ്യ ശാന്തമാകുന്നു ; ഇറാനെതിരെ ഇനി ആക്രമണമില്ലെന്ന് ട്രംപ്, കരാർ ഉടൻ ഒപ്പുവെക്കും

(Photo Courtesy : White House/X)വാഷിംങ്ടൺ : ഇറാനെതിരെയുള്ള ആക്രമണങ്ങൾ പിൻവലിച്ചതായി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സയിലിരുന്ന രോഗിയെ കാണാതായി; കാണാതായിട്ട് 2 ദിവസം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയെ കാണാതായി....

എഥനോൾ ചേർന്ന പെട്രോളിന്  എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി സർക്കാർ

ന്യൂഡൽഹി : എഥനോൾ ചേർത്ത പെട്രോളിൻ്റെ എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ....

നിപ : കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത; മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം

കോഴിക്കോട് : നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം....