Tuesday, October 6, 2026

പ്രകോപനപരമായ ആംഗ്യം; പാക് താരങ്ങളായ ഹാരിസ് റൗഫിനും ഫർഹാനുമെതിരെ  പരാതി നൽകി ബിസിസിഐ

Date:

(Photo Courtesy : X)

മുംബൈ : ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഹാരിസ് റൗഫിനും സാഹിബ് സാദ ഫർഹാനുമെതിരെ ഐസിസിക്ക് പരാതി നൽകി ബിസിസിഐ.

ഇന്ത്യൻ സൈനിക നടപടിയെ പരിഹസിക്കാൻ വിമാനം തകരുന്നതിനെ ചിത്രീകരിക്കുന്ന ആംഗ്യങ്ങളാണ് ഹാരിസ് റൗഫ് കാണിച്ചത്. 2022-ലെ ട്വിൻ്റി20 ലോകകപ്പിൽ ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്ലി റൗഫിൻ്റെ പന്തുകളെ   സിക്സറുകൾ പായിപ്പിച്ചതിനെ സൂചിപ്പിച്ചുകൊണ്ട്, സെപ്റ്റംബർ 21- ലെ മത്സരത്തിനിടെ ഇന്ത്യൻ ആരാധകർ ‘കോഹ്ലി, കോഹ്ലി’ എന്ന് വിളിച്ചാസ്വദിച്ചപ്പോഴാണ് റൗഫിൻ്റെ വിവാദപരമായ ആംഗ്യം.

കൂടാതെ, ബൗളിംഗ് സ്പെല്ലിനിടെ ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനെയും അഭിഷേക് ശർമ്മയെയും റൗഫ് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതേ മത്സരത്തിൽ തന്നെയാണ് സാഹിബ് സാദ ഫർഹാൻ  ബാറ്റ് മെഷീൻ ഗൺ പോലെ ഉപയോഗിച്ച് വെടിയുതിർക്കുന്ന ആംഗ്യം കാണിച്ചത്. ഇന്ത്യക്കെതിരെ സൂപ്പർ 4 ൽ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയപ്പോഴായിരുന്നു ഇത്.

ബുധനാഴ്ചയാണ് ബിസിസിഐ ഇരുവർക്കുമെതിരെ ഐസിസിക്ക് പരാതി നൽകിയത്. ഐസിസി ഹിയറിംഗിൽ റൗഫിനും സാഹിബ്സാദക്കും തങ്ങളുടെ ആംഗ്യങ്ങളെക്കുറിച്ച് വിശദീകരിക്കേണ്ടിവരും. പ്രതികാര നടപടിയെന്നോണം, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) അന്താരാഷ്ട്ര സമിതിക്ക് പരാതി നൽകിയിട്ടുണ്ട്.

സെപ്റ്റംബർ 14 ന് നടന്ന മത്സരത്തിന് ശേഷം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ‘ഓപ്പറേഷൻ സിന്ദൂരിൽ’ പങ്കെടുത്ത ഇന്ത്യൻ സായുധ സേനയ്ക്ക് ടീമിൻ്റെ വിജയം സമർപ്പിക്കുകയും ചെയ്തതിനാണ് സൂര്യകുമാറിനെതിരെ പിസിബി പരാതി നൽകിയത്. എന്നാൽ പരാതി നൽകേണ്ടത് പരാമർശം ഉണ്ടായി ഏഴ് ദിവസത്തിനകം ആയതിനാൽ, പിസിബി എപ്പോഴാണ് പരാതി ഫയൽ ചെയ്തതെന്ന് സാങ്കേതികമായി പരിശോധിക്കേണ്ടതുണ്ട്.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...