Sunday, June 28, 2026

കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു

Date:

[ Photo Courtesy : X]

ഒട്ടാവ: കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു. ഒട്ടാവയിലെ വസതിയായ റിഡേ കോട്ടേജിന് പുറത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. സ്വന്തം പാർട്ടിയായ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനവും ട്രൂഡോ രാജിവെച്ചു. പുതിയ നേതാവിനെ തെരഞ്ഞെടുക്കുംവരെ പ്രധാനമന്ത്രിസ്ഥാനത്ത് ട്രൂഡോ തുടരും. . ലിബറൽ പാർട്ടിയുടെ നാഷണൽ കോൺഫറൻസ് ബുധനാഴ്ച നടക്കാനാരിക്കെയാണ് ട്രൂഡോയുടെ അപ്രതീക്ഷിത രാജി. രാജ്യത്തിനകത്തും പുറത്തും ജനസമ്മിതി കുറയുകയും സ്വന്തം പാർട്ടിയിൽ നിന്നുതന്നെ പിന്തുണ നഷ്ടപ്പെട്ടതും ട്രൂഡോയുടെ രാജിക്ക് പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നു

പാർട്ടിയുടെ നേതൃസ്ഥാനവും കാനഡയുടെ പ്രധാനമന്ത്രി സ്ഥാനവും രാജിവെക്കാൻ ഉദ്ദേശിക്കുന്നതായി പാർട്ടിയെയും ഗവർണറെയും അറിയിച്ചിതായി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. രാജ്യവ്യാപകമായി ശക്തമായ ഒരു മത്സര പ്രക്രിയയിലൂടെ തൻ്റെ പിൻഗാമിയെ നിയമിച്ചാലുടൻ പ്രധാനമന്ത്രിസ്ഥാനം ഒഴിയുമെന്ന് ട്രൂഡോ പറഞ്ഞു.

ഒൻപത് വർഷമായി കാനഡയെ നയിക്കുന്ന ജസ്റ്റിൻ ട്രൂഡോക്കെതിരെ കഴിഞ്ഞ നാളുകളിലായി ലിബറൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ എതിർപ്പുകളുയർന്നിരുന്നു. ട്രൂഡോയുടെ നയങ്ങളെ പരസ്യമായി വിമർശിച്ച് കനേഡിയൻ ധനമന്ത്രി അടുത്തിടെയാണ് രാജിവെച്ചത്. ട്രൂഡോയുടെ രാജിക്കായി പരസ്യമായി തന്നെ പാർട്ടിക്കുള്ളിൽ മുറവിളി ഉയർന്നിരുന്നു.

ഒക്ടോബറിലാണ് കാനഡയിൽ തെരഞ്ഞെടുപ്പ് നടക്കുക. ട്രൂഡോയുടെ നേതൃത്വത്തിൽ ലിബറൽ പാർട്ടി തെരഞ്ഞെടുപ്പ് നേരിട്ടാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന സർവ്വേ ഫലങ്ങൾ പുറത്തുവന്നിരുന്നെന്ന കാര്യവും ഈ ഘട്ടത്തിൽ ശ്രദ്ധേയമാവുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല; നിപയില്‍ ആശ്വാസം

കോഴിക്കോട് :സംസ്ഥാനത്ത് 10 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം 5,...

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിം​ഗിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷന്

തിരുവനന്തപുരം : കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. 79,717 വിദ്യാർത്ഥികൾ എൻജിനിയറിംഗ് പ്രവേശന...