Tuesday, June 30, 2026

മന്ത്രി പി.രാജീവിൻ്റെ അമേരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം

Date:

തിരുവനന്തപുരം : വ്യവസായ മന്ത്രി പി രാജീവിൻ്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. മാർച്ച് 28 മുതൽ ഏപ്രിൽ ഒന്ന് വരെ നടക്കുന്ന അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രെഷന്റെ ചർച്ചയിൽ പങ്കെടുക്കാൻ മന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്ആഐഡിസി എംഡി എന്നിവരടക്കം നാല് പേരാണ് അമേരിക്കയിലേക്ക് പോകാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി തേടിയത്. 

യാക്കോബായ സഭ അദ്ധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്ന മന്ത്രി ഇപ്പോൾ ലെബനോനിൽ ആണ്. എംഎൽഎമാരായ അനൂപ് ജേക്കബ്, ഇ.ടി ടൈസൺ മാസ്റ്റർ,എൽദോസ് പി കുന്നപ്പിള്ളി, ജോബ് മൈച്ചിൽ, പി വി ശ്രീനിജിൻ എന്നിവരും ഈ പ്രതിനിധി സംഘത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഒന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല’, ട്രംപിൻ്റെ ദോഹ ചർച്ചകൾ നിഷേധിച്ച് ഇറാൻ

ടെഹ്റാൻ : യുഎസ്- ഇറാൻ ആക്രമണം അവസാനിപ്പിക്കാനും അതിനായുള്ള തുടർ ചർച്ചകൾ...