കൊച്ചി : ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്‌പെന്‍ഷൻ. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്‌ഐ മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി.
അപകടം നടന്ന അന്ന് തന്നെ കാര്‍ ഓടിച്ച ജഡ്ജിയുടെ മകനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ ആണ് അപകടത്തില്‍ മരിച്ചത്. ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് പതിനേഴുകാരനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താൻ പോലീസ് തീരുമാനിച്ചത്.
നേരത്തെ എഡിജിപി പി വിജയന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ചേരാനെല്ലൂര്‍ സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയശേഷമാണ് എഡിജിപി പി വിജയന്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, ജില്ലയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എഡിജിപിക്കൊപ്പമുണ്ടായിരുന്നു.
അപകടത്തില്‍ മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ തട്ടുകടക്കാരനായ ജയബാലകൃഷ്ണന്റെ വീടും എഡിജിപി പി വിജയന്‍ സന്ദര്‍ശിച്ചു.
ജഡ്ജി എന്നോ പൊലീസ് എന്നോ വ്യത്യാസം ഇതിനകത്തില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ എല്ലാവര്‍ക്കും ഉണ്ടായിരിക്കും. കുടുംബം ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണ്. കുടുംബത്തിന് നീതി ഉറപ്പാക്കും. കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കും. സ്റ്റേഷനിലെ അടക്കം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. കുടുംബം പറഞ്ഞിട്ടുള്ള കാര്യങ്ങളിലാണ് പരിഗണനയില്‍ ആദ്യത്തേതായുള്ളത്. അതുമായി ബന്ധപ്പെട്ട് റെക്കോര്‍ഡുകളും മറ്റും പരിശോധിച്ചശേഷമാകും അനന്തര നടപടികള്‍ കൈക്കൊള്ളുക.’
എഐജി അനുജ് പലിവാള്‍ അടക്കം പ്രത്യേക സംഘവുമായിട്ടാണ് എഡിജിപി ചേരാനെല്ലൂരിലെത്തിയത്. പൊലീസ് സ്റ്റേഷനില്‍ നടന്ന കാര്യങ്ങളും സിസിടിവി ദൃശ്യങ്ങളും അടക്കം പരിശോധിക്കും. സംഭവസ്ഥലത്ത് പോയി അപകടവുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഒരുപാട് താമസിക്കാതെ നടപടിയുണ്ടാകും. ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നത് തന്റെ മാത്രം കയ്യിലുള്ള കാര്യമല്ല. കോടതിയുടെ അനുമതി അടക്കം വേണം. അതിനായി പൊലീസ് ഫാസ്റ്റായി മൂവ് ചെയ്തിട്ടുണ്ടെന്നും എഡിജിപി പി വിജയന്‍ വ്യക്തമാക്കി.
