Wednesday, October 28, 2026

ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജിയുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി പോലീസ്; ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

Date:

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട് 17 കാരൻ്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിയുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി പോലീസ്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച പോലീസ്, ഇതിൻ്റെ അടിസ്ഥാനത്തില്‍ പ്രതി വാഹനം എടുത്ത സമയവും കൃത്യമായി പരിശോധിക്കും.

കേസിൽ ജഡ്ജിക്കും മകനുമെതിരെ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടത് ഹൈക്കോടതി ആണെന്ന് പോലീസ് കുടുംബത്തെ ബോദ്ധ്യപ്പെടുത്തി. തുടർന്ന് ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതിൻ്റെ ഭാഗമായി കുടുംബത്തിൻ്റെ അഭിഭാഷകനും പോലീസുമായി ചർച്ച നടത്തി. നിലവിലെ പോലീസ് നടപടിയില്‍ തൃപ്തരാണെന്നും ചേരാനെല്ലൂരിലെ ജയബാലകൃഷ്ണന്റെ കുടുംബം വ്യക്തമാക്കി.

Share post:

Popular

More like this
Related

വോട്ടർപട്ടിക ക്രമക്കേടിൽ ഗുരുതര ആരോപണവുമായി അഖിലേഷ് യാദവ്; ‘മുസ്‌ളിങ്ങൾ, യാദവർ, SP അനുഭാവികൾ എന്നിവരെ തിരഞ്ഞുപിടിച്ച് നീക്കം ചെയ്തു’

ലഖ്നൗ : തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയേയും ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ വിശ്വാസ്യത...

ചേരാനല്ലൂർ അപകടം: എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്‌പെന്‍ഷൻ

കൊച്ചി : ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച്...

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്...

കേന്ദ്രസർക്കാർ ആനുകൂല്യങ്ങളുടെ വിതരണം വീണ്ടും ബിജെപി ഓഫീസിൽ; വിവാദമായ സംഭവം കോട്ടയത്ത്

കോട്ടയം: കാസര്‍ഗോഡിന് പിന്നാലെ കോട്ടയത്തും കേന്ദ്രസര്‍ക്കാർ ആനുകൂല്യങ്ങള്‍ ബിജെപി ഓഫീസിൽ വെച്ച് ...