Wednesday, October 28, 2026

വോട്ടർപട്ടിക ക്രമക്കേടിൽ ഗുരുതര ആരോപണവുമായി അഖിലേഷ് യാദവ്; ‘മുസ്‌ളിങ്ങൾ, യാദവർ, SP അനുഭാവികൾ എന്നിവരെ തിരഞ്ഞുപിടിച്ച് നീക്കം ചെയ്തു’

Date:

ലഖ്നൗ : തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയേയും ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ വിശ്വാസ്യത നിലനിര്‍ത്തുന്നതാനുള്ള ഉത്തരവാദിത്തത്തേയും ചോദ്യം ചെയ്ത് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തർപ്രദേശ് വോട്ടര്‍ പട്ടികയില്‍ നിന്നും മുസ്‌ളിങ്ങൾ, യാദവര്‍, എസ് പി അനുഭാവികള്‍ എന്നിവരെ തിരഞ്ഞ്പിടിച്ച് നീക്കം ചെയ്തുവെന്ന് അഖിലേഷ് ആരോപിച്ചു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഖ്നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അഖിലേഷ് യാദവിൻ്റെ രൂക്ഷവിമർശനം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായി ശരിയായ തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തേണ്ടി വരില്ലായിരുന്നെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സ്വന്തം വിശ്വാസ്യത സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്. നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണെന്നും അഖിലേഷ് കൂടിച്ചേർത്തു.

മുമ്പ് എക്‌സ് പോസ്റ്റിലൂടെയും ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ വിമർശനവുമായി അഖിലേഷ് രംഗത്ത് വന്നിരുന്നു. ബിജെപിയും ഇലക്ഷന്‍ കമ്മീഷനും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വോട്ടര്‍പട്ടിക തട്ടിപ്പ് നടത്തിയതെന്നാണ് അഖിലേഷിന്റെ ആരോപണം. കള്ള വോട്ടുകളെ പ്രോത്സാഹിപ്പിച്ചും പ്രതിപക്ഷത്തുള്ളവരുടെ വോട്ട് ചെയ്യുന്നത് തടസപ്പെടുത്തിയുമാണ് തെരഞ്ഞെടുപ്പ് ഫലത്തെ ബിജെപി അട്ടിമറിക്കുന്നതെന്നും  ആരോപിച്ചിരുന്നു

Share post:

Popular

More like this
Related

ചേരാനല്ലൂർ അപകടം: എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്‌പെന്‍ഷൻ

കൊച്ചി : ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച്...

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്...

കേന്ദ്രസർക്കാർ ആനുകൂല്യങ്ങളുടെ വിതരണം വീണ്ടും ബിജെപി ഓഫീസിൽ; വിവാദമായ സംഭവം കോട്ടയത്ത്

കോട്ടയം: കാസര്‍ഗോഡിന് പിന്നാലെ കോട്ടയത്തും കേന്ദ്രസര്‍ക്കാർ ആനുകൂല്യങ്ങള്‍ ബിജെപി ഓഫീസിൽ വെച്ച് ...