Friday, November 20, 2026

ചേരാനല്ലൂർ വാഹനാപകടം : കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ; കാളിരാജ് മഹേഷിനെ മാറ്റി

Date:

കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിലുണ്ടായ പോലീസ്  വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും സ്ഥാനചലനം. കാളിരാജ് മഹേഷ് കുമാറിനെയാണ് മാറ്റിയത്. പകരം നിലവിൽ ദക്ഷിണ മേഖല ഐ.ജി ആർ. നിശാന്തിനിയെ പുതിയ കൊച്ചി  പോലീസ് കമ്മീഷണറായി നിയമിക്കുമെന്നാണ് സൂചന. അതോടൊപ്പം പി. പ്രകാശിനെ പുതിയ ദക്ഷിണ മേഖല ഐ.ജിയായും നിയമിച്ചേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്നുതന്നെ പുറത്തിറങ്ങാനാണ് സാദ്ധ്യത. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരമാണ് നടപടി.

ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട് പോലീസ് തലത്തിലുണ്ടായ ഗുരുതര വീഴ്ചകളെത്തുടർന്നാണ് അടിയന്തര അഴിച്ചുപണി. സംഭവം അന്വേഷിക്കാൻ എ.ഡി.ജി.പി. പി. വിജയൻ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ പോലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ., എസ്.ഐ., സി.ഐ. അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ നേരത്തേ നടപടി സ്വീകരിച്ചിരുന്നെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകാത്തതിൽ പോലീസുകാർക്കിടയിൽ എതിർപ്പും അസ്വാരസ്യങ്ങളും നിലനിന്നിരുന്നു.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടും രാഷ്ട്രീയ പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. ഉയർന്ന ഉദ്യോഗസ്ഥ തലത്തിലുണ്ടായ സൂപ്പർവൈസറി വീഴ്ചകൾകൂടി കണക്കിലെടുത്താണ് സിറ്റി പോലീസ് കമ്മിഷണറെ ഉൾപ്പെടെ മാറ്റിക്കൊണ്ട് ഉന്നതതലത്തിൽ അഴിച്ചുപണി നടത്താൻ തീരുമാനിച്ചത്.

ചേരാനല്ലൂരിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ജഡ്ജിയുടെ മകനായ 17 വയസ്സുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ചത്. അർദ്ധരാത്രി രണ്ടരയോടെയാണ് അപകടം. വിദ്യാർത്ഥി സ്ഥിരമായി ബൈക്ക് ഓടിക്കാറുണ്ടെന്നും ഫ്‌ളാറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ മൊഴിയുണ്ട്. ഇതടക്കമുള്ള സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത മകന് വാഹനമോടിക്കാൻ കൊടുത്തതിന് പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെയും കേസെടുത്തിരുന്നു.

Share post:

Popular

More like this
Related

അവഗണന; ബിജെപിയില്‍ നിന്ന് പത്മിനി തോമസും പടിയിറങ്ങി, തിരികെ കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം : പത്മജ വേണുഗോപാലിന് പിന്നാലെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള...

കർണാടകയിൽ മതപരിവർത്തന നിരോധനവും ഗോവധ നിരോധനവും റദ്ദാക്കാൻ നീക്കം; എതിർപ്പുമായി ബിജെപി

ബംഗളൂരു : കർണാടകയിൽ  മതപരിവർത്തന നിരോധന നിയമവും ഗോവധ നിരോധന നിയമവും...

തിരുവില്വാമല പുനർജനി നൂഴൽ നാളെ

പാലക്കാട് : തിരുവില്വാമലയിലെ പുനർജനി നൂഴൽ നവംബർ 21-ന് ശനിയാഴ്ച നടക്കും....