Wednesday, October 28, 2026

അർണബ് ചുഴലിക്കാറ്റ് കരതൊട്ടു; സ്കൂളുകൾക്ക് അവധി, വിമാന-ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

Date:

വിശാഖപട്ടണം : അതിതീവ്ര ചുഴലിക്കാറ്റായ അർണബ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ ബാപത്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ, പുതുച്ചേരിയിലെ യാനത്തിന് തെക്കുഭാഗത്തെ തീരത്ത് പുലർച്ചെ 01:20 ഓടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. 125 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അടുത്ത മണിക്കൂറുകൾകൂടി കാറ്റ് ഇതേ വേഗതയിൽ തുടരും.

പരമാവധി 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. പ്രതീക്ഷിച്ചതിലും നേരത്തെയാണ് ചുഴലിക്കാറ്റ് കരയിൽപ്രവേശിച്ചത്. ചുഴലിക്കാറ്റ് നിലവിൽ ഏതാണ്ട് ഒരിടത്തുതന്നെ തുടരുകയാണെന്നും കരയിലേക്ക് പ്രവേശിക്കുന്ന പ്രക്രിയ ഇനിയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു.

വെസ്റ്റ് ഗോദാവരി ജില്ലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിശാഖപട്ടണത്തും കാക്കിനടയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഈസ്റ്റ് – വെസ്റ്റ് ഗോദാവരി, കൊനസീമ, കാക്കിനാഡ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്.

സാധാരണ വേലിയേറ്റനിരപ്പിനേക്കാൾ ഒന്നര മുതൽ രണ്ടര മീറ്റർ വരെ കടൽവെള്ളം ഉയരാൻ സാദ്ധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കി. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു തീരദേശത്തുനിന്ന് ആയിരക്കണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. രണ്ടായിരത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

വിവിധ ട്രെയിൻ, വിമാന സർവ്വീസുകൾ റദ്ദാക്കി. ആന്ധ്രയിലെ മൂന്ന് വിമാനത്താവളങ്ങളിലെ സർവ്വീസുകൾ നിർത്തി വെച്ചു,

വ്യോമയാന സുരക്ഷ വിലയിരുത്തിയ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരയോഗം ചേർന്നു. ഇൻഡിഗോ, ആകാശ എയർ , എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവ തങ്ങളുടെ സർവ്വീസുകൾ റദ്ദാക്കിയതായി അറിയിച്ചു. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിലെ ഇൻഡിഗോ സർവ്വീസുകൾ പൂർണ്ണമായും നിർത്തിവെച്ചു . ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പല ട്രെയിനുകളുടെയും സമയക്രമത്തിൽ മാറ്റവുമുണ്ട്.

Share post:

Popular

More like this
Related

വിജിലന്‍സിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം : വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിന്...

പിഎസ് സി പരീക്ഷാ ക്രമക്കേട് കേസ്: മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: പിഎസ് സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പ്രതിചേർത്ത രണ്ടുപേരിൽ...

ചേരാനല്ലൂർ വാഹനാപകടം : കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ; കാളിരാജ് മഹേഷിനെ മാറ്റി

കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിലുണ്ടായ പോലീസ്  വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും...