Wednesday, October 28, 2026

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

Date:

തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍ പരീക്ഷാ ക്രമക്കേടുകളിലാണ് പുതിയ എഫ്‌ഐആറുകള്‍ ഇട്ടത്. ഇതിന് പുറമേ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയിലെ ക്രമക്കേടിലും ഉടന്‍ കേസെടുക്കും. അന്വേഷണ സംഘത്തിന് 177 പരാതികള്‍ ലഭിച്ച പശ്ചാത്തലത്തില്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ ബുധനാഴ്ച ചോദ്യം ചെയ്യാനിരിക്കെയാണ് പുതിയ കേസുകൾ കൂടി ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്തത്.

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാക്രമക്കേട് കേസില്‍ ക്രൈം ബ്രാഞ്ച് നേരത്തെ പ്രതി ചേര്‍ത്ത പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിയെ പിഎസ്‌സി ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതുമാണ്. പിഎസ്‌സിയിലെ രണ്ടു ഉദ്യോഗസ്ഥരെയാണ് എസ്‌ഐടി പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

പിഎസ്‌സി പരീക്ഷാക്രമക്കേട് കേസില്‍ സര്‍ക്കാരിന് മെല്ലെപോക്കെന്ന വിമര്‍ശനം ഹൈക്കോടതി ഉയര്‍ത്തിയിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഐടി നടപടി വേഗത്തിലാക്കിയത്.  ക്രൈം ബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Share post:

Popular

More like this
Related

വിജിലന്‍സിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം : വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിന്...

പിഎസ് സി പരീക്ഷാ ക്രമക്കേട് കേസ്: മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: പിഎസ് സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പ്രതിചേർത്ത രണ്ടുപേരിൽ...

അർണബ് ചുഴലിക്കാറ്റ് കരതൊട്ടു; സ്കൂളുകൾക്ക് അവധി, വിമാന-ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

വിശാഖപട്ടണം : അതിതീവ്ര ചുഴലിക്കാറ്റായ അർണബ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ ബാപത്‌ലയ്ക്കും വിശാഖപട്ടണത്തിനും...