Tuesday, October 27, 2026

കേന്ദ്രസർക്കാർ ആനുകൂല്യങ്ങളുടെ വിതരണം വീണ്ടും ബിജെപി ഓഫീസിൽ; വിവാദമായ സംഭവം കോട്ടയത്ത്

Date:

കോട്ടയം: കാസര്‍ഗോഡിന് പിന്നാലെ കോട്ടയത്തും കേന്ദ്രസര്‍ക്കാർ ആനുകൂല്യങ്ങള്‍ ബിജെപി ഓഫീസിൽ വെച്ച്  വിതരണം ചെയ്തു. സേവാ സ്പര്‍ശം എന്ന പേരില്‍ പാർട്ടി ഓഫീസിൽ വെച്ച് നടത്തിയ ചടങ്ങിലാണ് കേന്ദ്രസര്‍ക്കാരിന്റെ വയോശ്രീ പദ്ധതിയുടെ ഭാഗമായുള്ള ഉപകരണങ്ങൾ  വിതരണം നടത്തിയത്. ബിജെപി കോട്ടയം ഈസ്റ്റ്, വെസ്റ്റ് ജില്ലാ കമ്മിറ്റികളാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര പദ്ധതികളെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന വിമർശനം ഊട്ടിഉറപ്പിക്കുന്നതായി ഈ പരിപാടിയും.

കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയില്‍ ലിജിന്‍ ലാലും വെസ്റ്റ് ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി അശോകന്‍ കുളനടയുമാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഷോണ്‍ ജോര്‍ജാണ് വിതരണം ഉദ്ഘാടനം ചെയ്തത്. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെ പാര്‍ട്ടിയുടെ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന ആരോപണമാണ്  എൽഡിഎഫും യുഡിഎഫും ഉന്നയിക്കുന്നത്.

Share post:

Popular

More like this
Related

വെടിനിർത്തലിന് ഹൂതികൾക്ക് സൗദി ഒരു ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്തു ; സൗദി പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം ടെഹ്‌റാനിലെത്തിയത് ഇതിനാണെന്നും റിപ്പോർട്ട്

ടെൽ അവീവ്: വെടിനിർത്തൽ ഉറപ്പാക്കുന്നതിനും രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമായി ഇറാന്റെ...

ഓസ്ട്രേലിയൻ വിസാ ചട്ടങ്ങള്‍ക്ക് മാറ്റം; ഇനി വിരലടയാളവും മുഖത്തിന്റെ ചിത്രവും നല്‍കണം

ന്യൂഡല്‍ഹി : ഓസ്ട്രേലിയന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്കായി ബയോമെട്രിക് നിബന്ധനകള്‍ കര്‍ശനമാക്കി....

തേനിയിൽ 17 തടവുകാർ ജയിൽ ചാടി, ഒരാളെ പിടികൂടി ; കേരളാ അതിർത്തിയിലും പരിശോധന

(Photo Courtesy : ANI/X)ചെന്നൈ: തേനി ആണ്ടിപെട്ടിയിലെ സബ്‌ജയിലിൽ നിന്നും 17 പേർ...